ഡബ്ലിനിലെ റിക്ഷ നിയന്ത്രണം: പൊതുജനങ്ങള്‍ക്കും അഭിപ്രായം അറിയിക്കാം

ഡബ്ലിന്‍: റിക്ഷകളെ ഡബ്ലിന്‍ നഗരത്തില്‍ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴിയുള്ള അഭിപ്രായ സര്‍വേയില്‍ പങ്കെടുക്കാന്‍ അവസരം. നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സര്‍വേക്ക് വേണ്ടി സെപ്റ്റംബര്‍ 25 വരെ അഭിപ്രായം അറിയിക്കാം. ഓണ്‍ലൈന്‍ ചോദ്യാവലിക്ക് പുറത്ത് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ rickshaws@national എന്ന സൈറ്റ് പ്രയോജനപ്പെടുത്താം.

ഡബ്ലിനില്‍ നഗരത്തില്‍ രാത്രികാലങ്ങളില്‍ റിക്ഷകളില്‍ സഞ്ചരിക്കുന്നവര്‍ ധാരാളമുണ്ട്. നഗരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതു കണക്കിലെടുത്തും, കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന കാരണത്താലും റിക്ഷകളെ അകറ്റി നിര്‍ത്താന്‍ സിറ്റി കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തിന് റിക്ഷയുടെ മേല്‍ നിയന്ത്രങ്ങള്‍ ചുമത്താനാവില്ലെന്നായിരുന്നു നിയമ വിദഗ്ദ്ധരുടെ അറിയിപ്പ്.

ഡെയിലില്‍ നടന്ന ചര്‍ച്ചയും ഈ നിയമവശം ഉയര്‍ത്തിക്കാണിച്ച് റിക്ഷാ നിയന്ത്രണം സാധ്യമല്ലെന്ന് വിലയിരുത്തിയിരുന്നു. റിക്ഷയില്‍ യാത്രചെയ്ത് അപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കില്ലെന്ന കാര്യവും കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ പൊതുജന താല്പര്യാര്‍ത്ഥം അറിയിപ്പ് നല്‍കിയിരുന്നു. പൊതുജനങ്ങളുടെ അഭിപ്രായപ്രകാരം റിക്ഷകളെ നഗരത്തില്‍ നിന്നും അകറ്റി നിര്‍ത്തണോ വേണ്ടയോ എന്ന തീരുമാനം എടുക്കുമെന്ന് നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കിയിരിക്കുകയാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: