സെഹിയോന്‍(യൂ കെ) ടീം കുട്ടികള്‍ക്കായി ഒരുക്കുന്ന ത്രിദിന ധ്യാനം ഡബ്ലിന്‍ ഇഞ്ചിക്കോറില്‍ ആഗസ്റ്റ് 20 മുതല്‍

ഡബ്ലിന്‍:യൂ കെ യിലെ സെഹിയോന്‍ ടീം കുട്ടികള്‍ക്കായി ഒരുക്കുന്ന ഫെയ്ത്ത് ഫോര്‍മേഷന്‍ ധ്യാനം ആഗസ്റ്റ് 20,21,22 തിയ്യതികളിലായി(ഞായര്‍,തിങ്കള്‍,ചൊവ്വ)ഡബ്ലിന്‍ ഇഞ്ചിക്കോറില്‍ നടത്തപ്പെടും.

കിഡ്‌സ്(5 വയസ് മുതല്‍ 8 വയസ് വരെ)പ്രീ ടീന്‍സ്(9 വയസ് മുതല്‍ 12 വയസ് വരെ)ടീന്‍സ്(13 വയസ് മുതല്‍ 16 വയസ് വരെ)യൂത്ത് (പതിനേഴിന് മേല്‍ )എന്നിങ്ങനെ നാല് വിഭാഗമാക്കി തിരിച്ചാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.

രാവിലെ 9.30 ന് ആരംഭിക്കുന്ന ധ്യാനം എല്ലാ ദിവസവും വൈകിട്ട് 5 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇഞ്ചിക്കോര്‍ ട്രൈക്കോണല്‍ റോഡിലെ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിലാണ് ധ്യാനം നടത്തപ്പെടുക

ഇവാഞ്ചലൈസേഷന്‍ അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തിലാണ് ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്.സെഹിയോന്‍ ടീമിന്റെ പ്രമുഖരായ നേതാക്കളുടെ നേതൃത്വത്തില്‍ ഒരുക്കുന്ന ധ്യാനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെ പറയുന്നവരുമായി ബന്ധപ്പെടുക:

ആന്റോ: 0870698898
ആന്‍:0857340862

Share this news

Leave a Reply

%d bloggers like this: