ഗാര്‍ഹിക പീഡനം തടയാന്‍ ശക്തമായ നിയമം ആവിഷ്‌കരിക്കണം: അയര്‍ലന്‍ഡിന് യു.എന്‍ ന്റെ നിര്‍ദ്ദേശം

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഗാര്‍ഹിക പീഡന നിയമങ്ങള്‍ കുറ്റമറ്റ രീതിയില്‍ പുനര്‍ നിയമിക്കണമെന്ന് യു.എന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. രാജ്യത്ത് ഗാര്‍ഹിക പീഡനനത്തിന് പ്രധാനമായും ഇരകളാകുന്നത് സ്ത്രീകളും കുട്ടികളുമാണ്. ഇരകള്‍ക്ക് വേണ്ട രീതിയില്‍ സംരക്ഷണം നല്‍കുന്നതോടൊപ്പം ശാരീരിക മാനസിക പീഡനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന നിയമ ഭേദഗതി നിര്‍മ്മിക്കണമെന്നാണ് യു.എന്‍ ന്റെ നിര്‍ദ്ദേശം.

ഇരകള്‍ക്ക് ഇരകള്‍ക്ക് നിയമ പരിരക്ഷ നല്‍കുന്നതിന് ആവശ്യമെങ്കില്‍ സാമ്പത്തിക സഹായവും ഗവണ്മെന്റ് ഉറപ്പു വരുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് പീഡനം നടത്തുന്നവര്‍ക്കെതിരെ നിയമ സഹായവും ലഭിക്കേണ്ടതുണ്ട്. രാജ്യത്ത് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ വ്യാപകമാകുമ്പോഴും പീഡനം നടത്തുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നില്ലെന്നും യു.എന്‍ കുറ്റപെടുന്നു.

സ്ത്രീ സമത്വം പൂര്‍ണമായും നടപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വം അംഗരാജ്യങ്ങള്‍ക്കിടയിലുണ്ടെന്ന് നിര്‍ദ്ദേശിക്കുന്നതിനിടയിലാണ് അയര്‍ലണ്ടിലെ ഗാര്‍ഹിക പീഡനം തടയാന്‍ നിയമം അനിവാര്യമാണെന്ന് യു.എന്‍ നിര്‍ദ്ദേശം നല്‍കിയത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: