ഇന്ത്യ -ചൈന തര്‍ക്കം യുദ്ധത്തില്‍ കലാശിച്ചേക്കുമെന്ന് അമേരിക്കന്‍ ഏജന്‍സി

ദോക്ലാം അതിര്‍ത്തി പ്രദേശത്ത് ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ തുറന്ന യുദ്ധമായേക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ നിരീക്ഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. അമേരിക്കന്‍ കോണ്‍ഗ്രസിനു കീഴിലുള്ള യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് (സിആര്‍എസ്) ആണ് ഇന്ത്യ -ചൈന യുദ്ധസാധ്യത റിപ്പോര്‍ട്ട് ചെയ്തത്.

ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യയുമായി അമേരിക്ക സഹകരിക്കുമെന്നും അതുവഴി അമേരിക്കയും ചൈനയും തമ്മില്‍ ഭിന്നത രൂക്ഷമാകുമെന്നുമാണ് സിആര്‍എസിന്റെ വിലയിരുത്തല്‍. യുഎസ് കോണ്‍ഗ്രസിന് കീഴിലാണ് പ്രവര്‍ത്തനമെങ്കിലും സ്വതന്ത്രമായി ഗവേഷണവും അവലോകനം നടത്തി റിപ്പോര്‍ട്ടുകള്‍ നല്‍കുകയാണ് സിആര്‍എസ് നല്‍കുന്നത്. അതുകൊണ്ടുതന്നെ സിആര്‍എസിന്റെ റിപ്പോര്‍ട്ടുകള്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ടായി പരിഗണിക്കപ്പെടാറില്ല.

ഇപ്പോഴത്തെ അതിര്‍ത്തിത്തര്‍ക്കം വലിയ യുദ്ധത്തിന്റെ സൂചനയാണെന്നും യുദ്ധമോ യുദ്ധത്തിന് സമാനമായ സാഹചര്യമോ ഉണ്ടായാല്‍ അത് ഇന്ത്യയെയും ചൈനയെയും മാത്രമല്ല, ദക്ഷിണേഷ്യയെ മുഴുവന്‍ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രൂസ് വോണ്‍ ആണ് രണ്ട് പേജുള്ള റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.
ഡികെ

Share this news

Leave a Reply

%d bloggers like this: