ഡൊമിനിയന്‍ ബാങ്ക് ഡബ്ലിനില്‍ എത്തുന്നു

ഡബ്ലിന്‍: ബ്രക്സിറ്റിന് ശേഷമുള്ള രാഷ്ട്രീയ അന്തരീക്ഷത്തെ മുന്‍നിര്‍ത്തി യു.കെയില്‍ വേരുകള്‍ ഉള്ള കനേഡിയന്‍ ബാങ്ക് ഡൊമീനിയന്‍ അയര്‍ലണ്ടിലേക്ക് ചേക്കേറുന്നു. യൂറോപ്പിന്റെ ആസ്ഥാനമായി ഡൊമിനിയന്‍ ബാങ്ക് തിരഞ്ഞെടുത്തിരിക്കുന്നത് ഡബ്ലിന്‍ ആണ്. ലോകത്താകമാനം 25 മില്യണ്‍ ഉപഭോക്താക്കളുള്ള ബാങ്കിന്റെ 13 ശാഖകളിലായി 3800 പേര്‍ തൊഴിലെടുക്കുന്നുണ്ട്.

യു.കെയില്‍ 300 തൊഴിലാളികള്‍ ഡൊമിനിയന്‍ ബാങ്കില്‍ തൊഴില്‍ നേടി വരികയായിരുന്നു. ബ്രക്സിറ്റ് യാഥാര്‍ഥ്യമാകുന്നതോടെ ബ്രിട്ടനില്‍ നിന്നും പിന്മാറ്റം നടത്തുന്ന ഡൊമിനിയന്‍ യൂറോപ്പിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കുന്നത് ഡബ്ലിന്‍ തന്നെയാണ്. ഡബ്ലിനില്‍ പത്ത് തൊഴിലാളികളുമായി ആരംഭിക്കുന്ന ഡൊമിനിയന്‍ ബാങ്ക് വരുന്ന ഒരു വര്‍ഷത്തിനിടയില്‍ കൂടുതല്‍ തൊഴിലാളികളെ ബാങ്കിന്റെ ഭാഗമാക്കാനാണ് പദ്ധതി.
എ എം

Share this news

Leave a Reply

%d bloggers like this: