അയര്‍ലണ്ടിലെ വാടക നിരക്കുകള്‍ വീണ്ടും ഉയരുന്നു.

ഡബ്ലിന്‍: ഈ വര്‍ഷം ആറ് മാസം പിന്നിടുമ്പോള്‍ രാജ്യത്തെ വാടക നിരക്കില്‍ വീണ്ടും വര്‍ദ്ധനവ് രേഖപെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപിപ്പിക്കുന്നു. ആവശ്യത്തിന് വാടക വീടുകള്‍ ലഭ്യമല്ലാത്തതിനാല്‍ വീടുകള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. അവശ്യ വീടുകളുടെ എണ്ണം കുറഞ്ഞ് ഡിമാന്റ് വര്‍ദ്ധിച്ചതോടെ വാടക നിരക്കുകളും, വസ്തു വിലയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. പ്രോപ്പര്‍ട്ടി വെബ്സൈറ്റ് ആയ Daft.ie പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കുത്തനെ ഉയരുന്ന വാടക നിരക്കുകളെക്കുറിച്ച് പ്രതിപാദിക്കുന്നത്.

ഡബ്ലിനില്‍ വാടക നിരക്കുകള്‍ 12 ശതമാനത്തിന് മുകളിലെത്തിയിട്ടുണ്ട്. ദേശീയ ശരാശരിയായ 11 ശതമാനത്തില്‍ അധികമാണ് ഡബ്ലിനില്‍ വാടക നിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഡബ്ലിനില്‍ കുറഞ്ഞ വാടക നിരക്ക് 300 യുറോയ്ക്ക് മുകളില്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിക്കൊണ്ടിരിക്കുന്നത്. കോര്‍ക്ക് നഗരത്തില്‍ വാടക നിരക്ക് 6.8 ശതമാനം വര്‍ദ്ധനവ് രേഖപെടുത്തിയപ്പോള്‍ മിക്ക കൗണ്ടികളിലും വാടക നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുകയാണ്.
പ്രധാന നഗരങ്ങളില്‍ റെന്റല്‍ പ്രഷര്‍സോണുകള്‍ നിലവില്‍ വന്നിട്ടും വാടക നിരക്കിലുണ്ടാവുന്ന വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ പാടുപെടുകയാണ് ഭവന മന്ത്രാലയം. ഓഗസ്റ്റ് ഒന്ന് മുതല്‍ മൂവായിരത്തോളം വീടുകളാണ് വാടകയ്ക്കായി മാര്‍ക്കറ്റിലെത്തിയിരിക്കുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: