വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിപ്പെരുന്നാള്‍ കൊണ്ടാടി.

വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്!സ് ഇടവക പള്ളിയുടെ വലിയ പെരുന്നാളായ പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയ പെരുന്നാള്‍ 2017 ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ ഭക്ത്യാദരപൂര്‍വം കൊണ്ടാടി. വിശ്വാസികളെല്ലാവരും നേര്‍ച്ചകാഴ്ച്ചകളോടെ വന്ന് ആദ്യന്തം സംബന്ധിച്ചു അനുഗ്രഹം പ്രാപിച്ചു. പെരുന്നാളില്‍ സഹോദര ഇടവകകളില്‍ നിന്നുള്ളവരും വാട്ടര്‍ഫോര്‍ഡില്‍ നിന്നുള്ള മലയാളീ സമൂഹവും പങ്കെടുത്തു. ഈ വര്‍ഷത്തെ വലിയ പെരുന്നാളും, ആദ്യഫല പെരുന്നാളും VBS സമാപനവും സംയുക്തമായി നടത്തിയത് വന്ദ്യ അലക്‌സ് വെട്ടിക്കാട്ടില്‍ കോര്‍എപ്പിസ്‌ക്കോപ്പയുടെയും ഇടവക വികാരിമാരായ ബഹുമാനപ്പെട്ട ബിജു മത്തായി പാറെക്കാട്ടില്‍ അച്ചന്റെയും ബഹുമാനപ്പെട്ട ജോബിമോന്‍ സ്‌കറിയ അച്ചന്റെയും നേതൃത്വത്തിലാണ്.

ഓഗസ്റ്റ് 26 ശനിയാഴ്ച്ച വൈകിട്ട് 5.30നു വന്ദ്യ അലക്‌സ് വെട്ടിക്കാട്ടില്‍ കോര്‍ എപ്പിസ്‌ക്കോപ്പ കൊടി ഉയര്‍ത്തുകയും അതേത്തുടര്‍ന്ന് സന്ധ്യാനമസ്‌ക്കാരവും നടത്തുകയും ചെയ്തു. വന്ദ്യ അലക്‌സ് വെട്ടിക്കാട്ടില്‍ കോര്‍ എപ്പിസ്‌ക്കോപ്പ സുവിശേഷ പ്രസംഗം നടത്തി. ഓഗസ്റ്റ് 27 ഞായറാഴ്ച്ച രാവിലെ 9.15ന് ഇടവകയില്‍ നിന്നുള്ള ആദ്യഫല ശേഖരണവും, 10.00 ന് പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന് രാവിലെ 10.30 ന് വന്ദ്യ അലക്‌സ് വെട്ടിക്കാട്ടില്‍ കോര്‍ എപ്പിസ്‌ക്കോപ്പ, ഇടവക വികാരിമാരായ ബഹുമാനപ്പെട്ട ബിജു മത്തായി പാറെക്കാട്ടില്‍ അച്ചന്‍, ബഹുമാനപ്പെട്ട ജോബിമോന്‍ സ്‌കറിയ അച്ചന്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിച്ചു. ഉച്ചക്ക് 1 മണിക്ക് മുത്തുക്കുടകളുടെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടെ നഗരം ചുറ്റിയുള്ള ഭക്തിനിര്‍ഭരമായ റാസയും നടത്തി. തുടര്‍ന്ന് പെരുന്നാള്‍ ആശിര്‍വാദവും VBS സമാപനവും ആദ്യഫലങ്ങളുടെ വാശിയേറിയ ലേലവും നടന്നു. ഉച്ചയ്ക്ക് 2.00ന് ന്യൂ ടൗണ്‍ ഹാളില്‍ നടന്ന നേര്‍ച്ച സദ്യയോടും കൊടിയിറക്കലോടും കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ഭംഗിയായി സമാപിച്ചു.

ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്തു കഴിച്ചത് ഇടവകംഗങ്ങളായ ശ്രീ സ്‌കറിയ ഈപ്പന്‍, ശ്രീ നോബി ജേക്കബ് എന്നിവരാണ്.

Share this news

Leave a Reply

%d bloggers like this: