കോര്‍ക്ക് വന്യജീവി പാര്‍ക്കില്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഏഷ്യന്‍ രാജാക്കന്മാരെ കാണാം

കോര്‍ക്ക്: കോര്‍ക്കിലെ ഫോട്ട വന്യജീവി പാര്‍ക്കില്‍ ഏഷ്യന്‍ സിംഹിക മൂന്നു സിംഹക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുകയാണ്. ഏഷ്യന്‍ വംശജരായ ഗിറക്കും, ഷാന്റോക്കും ജനിച്ച കുഞ്ഞുങ്ങള്‍ 112 ദിവസത്തെ ഗര്‍ഭകാലത്തിനു ശേഷം ജനിക്കുകയായിരുന്നു. യൂറോപ്പില്‍ വിരലിലെണ്ണാവുന്ന ഏഷ്യന്‍ സിംഹങ്ങള്‍ മാത്രമാണുള്ളത്. ആദ്യമായാണ് കോര്‍ക്ക് വന്യജീവി പാര്‍ക്കില്‍ സിംഹ ജനനം നടക്കുന്നത്.

ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്വര്‍ (ഐ.യു.സി.എന്‍) ന്റെ വംശനാശ ഭീഷണി പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മൃഗമാണ് ഏഷ്യന്‍ സിംഹം. ലോകത്ത് നിലവില്‍ 500 ഏഷ്യന്‍ സിംഹങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് ഐ.യു.സി.എന്‍ കണ്ടെത്തിയിരുന്നു. ആണ്‍ സിംഹങ്ങള്‍ക്ക് നീണ്ട വാലും, മുഴുവനായും രോമാവൃതമായ ശരീരവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്ന മൃഗമാണ് ഏഷ്യന്‍ സിംഹം.

യൂറോപ്യന്‍ രാജ്യങ്ങളിലെ കാലാവസ്ഥ പലപ്പോഴും പ്രതിരോധിക്കാന്‍ കഴിയാതെ ഏഷ്യന്‍ സിംഹങ്ങള്‍ മരണം വരിക്കാറുണ്ട്. ഇന്ത്യയില്‍ ഗുജറാത്തിലെ ഗിര്‍ വനത്തില്‍ യഥേഷ്ടം കണ്ടുവരുന്ന ഏഷ്യന്‍ സിംഹങ്ങളെ ഇവിടെ നിന്നും മറ്റു രാജ്യങ്ങളിലെ വന്യജീവി സങ്കേതങ്ങളില്‍ എത്തിക്കാറുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: