അയര്‍ലണ്ടിന്റെ ഏഷ്യന്‍ ബന്ധം ഊട്ടിയുറപ്പിച്ചുകൊണ്ട് ഡബ്ലിന്‍-ഹോങ്കോങ് വിമാന സര്‍വീസ് ഉടന്‍

ഡബ്ലിന്‍: ഡബ്ലിനില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് നേരിട്ടുള്ള യാത്രക്കൊരുങ്ങുകയാണ് പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ‘കാത്തെ പെസഫിക്’. ഏഷ്യന്‍ ഭാഗത്തേക്കുള്ള ആദ്യത്തെ നേരിട്ടുള്ള യാത്രക്ക് തുടക്കം കുറിക്കുന്ന ഈ റൂട്ട് അയര്‍ലന്‍ഡ്-ചൈന ബന്ധത്തെ അരക്കിട്ടുറപ്പിക്കുന്ന യാത്രകൂടിയായി മാറും. അടുത്ത വര്‍ഷം ജൂണില്‍ ആരംഭിക്കുന്ന വിമാന സര്‍വീസ് ആഴ്ചയില്‍ തിങ്കള്‍, ബുധന്‍, വ്യാഴം, ശനി എന്നിങ്ങനെ നാല് ദിവസമായിട്ടാണ് തുടക്കത്തില്‍ യാത്ര ക്രമീകരിക്കുന്നത്.

കാത്തെ പെസിഫിക്കിന്റെ എയര്‍വേയ്സ് A 350-900 എന്ന വിമാനമായിരിക്കും ഈ റൂട്ടില്‍ യാത്ര തിരിക്കുന്നത്. ഹോങ്കോങ്ങിലെ പ്രാദേശിക സമയം അനുസരിച്ച് രാവിലെ ഇവിടെയെത്തുന്ന വിമാനം ഇതോടൊപ്പം തന്നെ ജപ്പാന്‍, ചൈന, കൊറിയ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് കണക്റ്റിംഗ് ഫ്ളൈറ്റ് ലഭിക്കാനുള്ള സാധ്യതയുമൊരുക്കുന്നുണ്ട്.

ഡബ്ലിന്‍-ഹോങ്കോങ് യാത്രയിലൂടെ ഏഷ്യന്‍-ഓസ്ട്രേലിയന്‍ രാജ്യങ്ങളിലെത്താന്‍ കഴിഞ്ഞാല്‍ അയര്‍ലണ്ടിലെ ബിസിനസ്സ് മേഖലക്ക് വന്‍തോതിലുള്ള അവസരങ്ങള്‍ ഒരുക്കുമെന്നതില്‍ സംശയമില്ല. ബ്രക്സിറ്റ് വരുന്നതോടെ ബ്രിട്ടനുമായുള്ള വ്യാപാരബന്ധം കുറയുമ്പോള്‍ അയര്‍ലന്‍ഡിന് പ്രതീക്ഷിക്കാവുന്ന ബന്ധം മെച്ചപ്പെടുത്താന്‍ ഡബ്ലിന്‍-ഹോങ്കോങ് എയര്‍ സര്‍വീസ് പ്രയോജനപ്രദമാകും.
എ എം

Share this news

Leave a Reply

%d bloggers like this: