മലയാളത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 17 നു

അയര്‍ലണ്ടിലെ പ്രമുഖ മലയാളി കലാ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 17നു പാല്‍മെര്‍സ്ടൗണിലുള്ള സെന്റ് ലോര്‍ക്കന്‍സ് നാഷണല്‍ സ്‌കൂളില്‍ വെച്ചു നടത്തപ്പെടുന്നതാണ് .കഴിഞ്ഞ പത്തു വര്‍ഷക്കാലമായി ഇവിടുത്തെ പ്രവാസി മലയാളികള്‍ക്കിടയില്‍ കലാ സാംസ്‌കാരി രംഗങ്ങളില്‍ സജീവ സാന്നിധ്യമായി നിറഞ്ഞു നില്‍ക്കുന്ന മലയാളം ഇക്കൊല്ലം ദശാബ്ധി ആഘോഷങ്ങളുടെ ഭാഘമായി ഒട്ടേറെ പുതുമുകളോടെയുള്ള ഓണാഘോഷ പരിപാടികളാണ് ഒരുക്കുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു . ഓണം എന്ന് കേള്‍ക്കുമ്പോള്‍ ലോകത്തിന്റെ ഏതു കോണില്‍ തന്നെ ആയാലും മലയാളി മനസ്സുകളിലേക്ക് ഓടിയെത്തുന്ന മധുര ഓര്‍മകളെ തൊട്ടുണര്‍ത്തിക്കൊണ്ടുള്ള നാടന്‍ കളികളും , കലാപരിപാടികളും , നാവിന്‍ തുമ്പില്‍ കൊതിയൂറിക്കുന്ന ഒരു ഗംഭീര ഓണസദ്യയും ഉള്‍കൊള്ളിച്ചു കൊണ്ടു, എന്നെന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു സുദിനം തന്നെ ആയിരിക്കും സെപ്റ്റംബര്‍ 17 എന്ന് സംഘാടകര്‍ അറിയിച്ചു .

ഐശ്വര്യത്തിന്റെയും സമ്പത്സമൃദ്ധിയുടെയും ഒരു നല്ല ഓണം കൂടി ആഘോഷിക്കുവാന്‍ അയര്‍ലണ്ടിലെ എല്ലാ നല്ല മലയാളികളെയും ‘മലയാളം’ സംഘടന ക്ഷണിക്കുന്നു .താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 10 നു ഉള്ളില്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടണം എന്ന് സംഘാടകര്‍ അറിയിക്കുന്നു .

പ്രദീപ് ചന്ദ്രന്‍ 0871390007
അലക്‌സ് ജേക്കബ് 0871237342
സാജന്‍ സെബാസ്റ്റ്യന്‍ 0868580915
അജിത് കേശവന്‍ 0876565449

Share this news

Leave a Reply

%d bloggers like this: