മലയാളികള്‍ ബീഫ് കഴിക്കുന്നത് തുടരും, ആഹാരശീലങ്ങള്‍ ജനങ്ങളുടെയിഷ്ടം: അല്‍ഫോന്‍സ് കണ്ണന്താനം

ബിജെപിയുടെ നിലപാടിന് കടകവിരുദ്ധ നിലപാടുമായി അല്‍ഫോന്‍സ് കണ്ണന്താനം. മലയാളികള്‍ ബീഫ് കഴിക്കുന്നത് തുടരുമെന്നാണ് അല്‍ഫോന്‍സ് ഒരു ദേശീയ ന്യൂസ് ഏജന്‍സിയോട് പ്രതികരിച്ചത്. തന്റെ സംസ്ഥാനത്ത് ബീഫ് കഴിക്കുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ കേരളത്തിലും ബീഫ് കഴിക്കുന്നത് തുടരും. ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞിട്ടില്ല. ആഹാരശീലങ്ങള്‍ എന്തായിരക്കണമെന്ന് ഞങ്ങള്‍ ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ഇങ്ങനെയാണ് അല്‍ഫോന്‍സ് പ്രതികരിച്ചത്.

ക്രിസ്റ്റ്യന്‍ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ എന്‍ഡിഎ ഗവണ്‍മെന്റിനു കീഴില്‍ മന്ത്രിയായി വരുന്നതില്‍ പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതൊക്കെ വെറും കുപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ പള്ളികള്‍ തകര്‍ക്കപ്പെടുമെന്നുപോലും പലരും പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും ഇവിടെ സംഭവിച്ചിട്ടില്ല. എല്ലാം വെറും കുപ്രചാരങ്ങള്‍ മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ഭരിക്കുന്ന ഗോവയില്‍പോലും ബീഫിന്റെ വിതരണം തുടരുമെന്നും ആളുകള്‍ക്ക് ബീഫ് കഴിക്കാമെന്ന് മനോഹര്‍ പരീക്കറും വ്യക്തമാക്കിയിട്ടുണ്ട്.

ബീഫ് കഴിക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് പറയുകയും ബീഫ് കൈവശം വയ്ക്കുന്നവരെ തല്ലിക്കൊല്ലുകയും അടച്ച്പൂട്ടിക്കുകയും ചെയ്യുന്നവ അവസ്ഥയാണ് പലപ്പോഴും രാജ്യത്ത് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ആര്‍ക്കൊക്കെയാണ് അല്‍ഫോന്‍സിന്റെ അഭിപ്രായങ്ങള്‍ ഇഷ്ടക്കേടുണ്ടാക്കുക എന്നത് കണ്ടറിയേണം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: