അഭിപ്രായ സര്‍വേയില്‍ ഫിയാന ഫോലിനെ മുട്ടുകുത്തിച്ച് ഫൈന്‍ ഗെയ്ല്‍

ഡബ്ലിന്‍: ദി സണ്‍ഡേ ടൈംസ് നടത്തിയ അഭിപ്രായ സര്‍വേയില്‍ ഫിയാന ഫോലിനെതിരെ ഫൈന്‍ ഗെയ്ലിന് 8 പോയിന്റുകള്‍ അധികം ലഭിച്ചു. ഓഗസ്റ്റ് മാസത്തില്‍ ബി ആന്‍ഡ് എ നടത്തിയ സര്‍വേയിലും ഫൈന്‍ ഗെയ്ലിന് മുന്നേറ്റം ഉണ്ടായിരുന്നു. 937 പേരില്‍ മുഖാമുഖം നടത്തിയ അഭിപ്രായ സര്‍വേയിലും ഫൈന്‍ ഗെയ്ലിനായിരുന്നു മുന്‍തൂക്കം ലഭിച്ചിരുന്നത്.

അയര്‍ലണ്ടിലെ സ്വാധീനമുള്ള പാര്‍ട്ടിയായി മാറിയ ഫൈന്‍ ഗെയ്ലിനെ 33 ശതമാനം പേര്‍ പിന്താങ്ങിയപ്പോള്‍ ഫിയാന ഫോലിന് 25 ശതമാനത്തിലേക്ക് താഴേണ്ടി വന്നു. സിന്‍ ഫൈന്‍ പാര്‍ട്ടിക്ക് 19 ശതമാനവും സ്വതന്ത്ര പാര്‍ട്ടികള്‍ക്ക് 10 ശതമാനം വോട്ടുകളും ലഭിച്ചപ്പോള്‍ ലേബറിന് 5 ശതമാനം, ഗ്രീന്‍ പാര്‍ട്ടിക്ക് 2 ശതമാനം, സോഷ്യല്‍ ഡെമോക്രാറ്റസിന് ഒരു ശതമാനം എന്നീ നിരക്കുകളില്‍ സംതൃപ്തിപ്പെടേണ്ടി വന്നു.

ഫൈന്‍ ഗെയ്ലിനെ അനുകൂലിക്കുന്നവരില്‍ കൂടുതലും ഡബ്ലിനിലുള്ളവരാണ്. അതുപോലെ തന്നെ സ്ത്രീ വോട്ടര്‍മാരുടെ ചായ്വും ഫൈന്‍ ഗെയ്ലിന് ആണ് ലഭിക്കുകയുണ്ടായത്. ഇതോടെ രാജ്യത്തെ പ്രബല പാര്‍ട്ടി ആയി ഫൈന്‍ ഗെയ്ല്‍ മുന്നേറുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. ലിയോ വരേദ്കറിന്റെ സാരഥ്യം ഐറിഷ് ജനത അംഗീകരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഈ അഭിപ്രായ സര്‍വേ ഫലം.

 

എ എം

 

Share this news

Leave a Reply

%d bloggers like this: