UK യില്‍ കലാപ്രേമികളില്‍ ആവേശതിരകളുയര്‍ത്തിയ നിറസന്ധ്യ ടീം വെള്ളിയാഴ്ച ആറുമണിക്ക് ദ്രോഗഡയില്‍

ദ്രോഗഡ : മറിമായം നിയാസിന്റെ നേതൃത്വത്തില്‍ UK യിലെ ആറു സ്റ്റേജുകളില്‍ കലാപ്രേമികളെ ആവേശത്തിലാക്കിയ നിറസന്ധ്യ ദ്രോഗഢയിലെ Barbican Cetnre ല്‍ സെപ്റ്റംബര്‍ 22 ന് വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക്.

നൃത്തവും സംഗീതവും ഹാസ്യവും ഒത്തിണക്കികൊണ്ടു ഏവരുടെയും മനം കവര്‍ന്നുകൊണ്ടു മറിമായം നിയാസ്, പ്രശസ്ത സിനിമ നടി കൃഷ്ണപ്രഭ, പിന്നണി ഗായകരായ സുദര്‍ശന്‍, ക്രിസ്റ്റകല, ഹാസ്യ കലാകാരന്മാരായ സതീഷ് പള്ളുരുത്തി, കലാഭവന്‍ സലിം, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കീ ബോര്‍ഡിസ്‌റ് വില്യം തുടങ്ങിയവര്‍ അണിനിരക്കുന്നു.

വെള്ളിയാഴ്ചത്തെ ഈ കലാവിരുന്ന് ഉത്സവമാക്കി തീര്‍ക്കുവാന്‍ ഏവരെയും ദ്രോഗഢയിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഓഡിറ്റോറിയത്തില്‍ അയര്‍ലണ്ടിലെ പ്രമുഖ കമ്പനിയുടെ ഫുഡ് കൗണ്ടറും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0892115979 , 0892070679 , 0876325054

Share this news

Leave a Reply

%d bloggers like this: