റൈന്‍ എയര്‍ സര്‍വീസ് റദ്ദാക്കല്‍: യാത്രാക്ലേശം തുടരുന്നു

 

യാത്രക്കാരെ വലച്ച് റൈന്‍ എയറിന്റെ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത് തുടരുന്നു. ഒക്ടോബര്‍ വരെ ദിവസവും 50 സര്‍വീസുകള്‍ മാത്രമായി കുറയ്ക്കാനാണ് തീരുമാനം. ഏവിയേഷന്‍ നിയമങ്ങള്‍ കാറ്റില്‍പറത്തിക്കൊണ്ടുള്ള റൈന്‍ എയറിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. പൈലറ്റുമാരെ കിട്ടാനില്ലാത്ത സാഹചര്യമാണെന്നും 2017 ല്‍ റൈന്‍ എയറില്‍ നിന്നും 140 പൈലറ്റുമാരാണ് നോര്‍വീജിയന്‍ എയര്‍ലൈന്‍സിന് കൂടുമാറിയതെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

പൈലറ്റുമാരുടെ അസാന്നിധ്യം നികത്താന്‍ റൈന്‍ എയര്‍ലൈന്‍സ് പൈലറ്റുമാര്‍ക്ക് 10,000 യൂറോ ബോണസ് നല്‍കാനും ആലോചനയുണ്ട്.സ്‌റാഫ് റോസ്റ്റര്‍ മാറ്റങ്ങളും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സമരങ്ങളും ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് സര്‍വീസുകള്‍ വെട്ടികുറച്ചതുമായി ബന്ധപ്പെട്ട് റൈന്‍ എയര്‍ നിരത്തുന്നത്. റിക്രൂട്ട്‌മെന്റ് പ്രശ്‌നങ്ങളും വിമാനക്കമ്പനിയെ ബാധിക്കുന്നതായാണ് വിവരം.

അതേസമയം ഈ മാസം ആദ്യം ഡബ്ലിനില്‍ പുതിയ പൈലറ്റ് ബേസ് തുറക്കുമെന്ന് നോര്‍വീജിയന്‍ എയര്‍ സ്ഥിരീകരിച്ചു. തുടക്കത്തില്‍ ഇവിടെ 40 പൈലറ്റുമാരുണ്ടാകും. നോര്‍വീജിയന്റെ അയര്‍ലന്‍ഡിലെ യൂണിറ്റായ – നോര്‍വീജിയന്‍ എയര്‍ ഇന്റര്‍നാഷണല്‍ (NAI) – ഇതിനകം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഒരു ഹെഡ് ഓഫീസുണ്ട്. ഇവിടെ 80 ലധികം ഉദ്യോഗസ്ഥരും ജോലി ചെയ്യുന്നു.

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇന്ന് ഒരു ഡസനോളം റൈന്‍ എയര്‍ വിമാനങ്ങള്‍ റദ്ദാക്കിയതായി കമ്പനി അറിയിച്ചു. സര്‍വീസുകള്‍ വെട്ടികുറച്ചതോടെ റൈന്‍ എയറിന്റെ ഓഹരി വില 3ശതമാനം താഴ്ന്ന് 16.56 ആയി കുറഞ്ഞു. യൂറോപ്പിലുടനീളം 400,000 യാത്രക്കാര്‍ക്ക് വരും ദിവസങ്ങളിലുള്ള സര്‍വീസുകള്‍ റദ്ദാക്കല്‍ ബാധിക്കും..

ഇന്ന് റദ്ദാക്കിയ സര്‍വീസുകള്‍

 

Share this news

Leave a Reply

%d bloggers like this: