മൈ ടാക്സി ബുക്കിങ്ങിന് 2 യൂറോ ചാര്‍ജ്ജ് നിര്‍ബന്ധമാക്കി

ഡബ്ലിന്‍: ഇന്ന് മുതല്‍ മൈ ടാക്സി വഴി ബുക്ക് ചെയ്യുന്ന ടാക്സികള്‍ക്ക് 2 യൂറോ വീതം ബുക്കിങ് ചാര്‍ജ്ജ് നിര്‍ബന്ധമാക്കി. മൈ ടാക്സി ആപ്പിലൂടെയുള്ള എല്ലാ ടാക്സി സേവനങ്ങള്‍ക്കും ചാര്‍ജ്ജ് ബാധകമായിരിക്കും. ചാര്‍ജ്ജുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ നല്‍കാത്ത മൈ ടാക്സി ഉപഭോക്താക്കള്‍ക്ക് ഇന്നലെ ഉച്ച മുതല്‍ ബുക്കിങ് ചാര്‍ജ്ജ് 2 യൂറോ ആയി നിജപ്പെടുത്തി വിവരം ഇമെയില്‍ സന്ദേശം വഴി അറിയിക്കുകയായിരുന്നു.

നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ നിയമത്തിന്റെ പിന്‍ബലത്തിലാണ് ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്‍.ടി.എ-യുടെ ഗതാഗത നിയമം അനുസരിച്ച് നിരത്തില്‍ നിന്നും നേരിട്ട് ടാക്സി പിടിക്കുന്നത് ഒഴികെയുള്ള ടാക്സി ബുക്കിങ്ങിന് ചാര്‍ജ്ജ് ഏര്‍പ്പെടുത്താം. അതുകൊണ്ട് തന്നെ മൈ ടാക്സി ആപ്പിലൂടെ ബുക്ക് ചെയ്യപ്പെടുന്നതിന് ചാര്‍ജ്ജ് ഈടാക്കുന്നത് തെറ്റില്ലെന്ന നിലപാടിലാണ് കമ്പനി. കൂടുതല്‍ ഡ്രൈവര്‍മാരെ മൈ ടാക്സിയിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ചാര്‍ജ്ജ് ഈടാക്കല്‍ ആരംഭിച്ചതെന്ന് കമ്പനി പറയുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: