ടാന്‍ഡം എച്ച്.ആര്‍ സൊല്യൂഷനില്‍ അവസരങ്ങള്‍

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ടെക്നോളജി കമ്പനിയായ ടാന്‍ഡം എച്ച്.ആര്‍ സൊല്യൂഷനില്‍ തൊഴിലവസരങ്ങള്‍. ഫ്രണ്ട് ലൈന്‍ വെഞ്ചേഴ്സുമായി ചേര്‍ന്നുകൊണ്ട് രണ്ട് മില്യണ്‍ നിക്ഷേപം നടത്തി അയര്‍ലണ്ടിലെ മറ്റ് നഗരങ്ങളിലേക്കും സാമ്രാജ്യം പടുത്തുയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് ടാന്‍ഡം. ആദ്യഘട്ടത്തില്‍ 40 പേര്‍ക്ക് ആണ് കമ്പനി ജോലി നല്‍കുന്നത്.

മൂന്ന് വര്‍ഷം കൊണ്ട് 300-ല്‍ ഏറെ അവസരങ്ങള്‍ ടാന്‍ഡം എച്ച്.ആറില്‍ ഉണ്ടാകും എന്നാണ് അറിയുന്നത്. ടെക്‌നിക്കല്‍ തസ്തികകളിലേക്കുള്ള അപേക്ഷകള്‍ എന്‍ജിനിയറിങ്, എം.ബി.എ ബിരുദധാരികളായിരിക്കണം. ഇതോടൊപ്പം തന്നെ കസ്റ്റമര്‍ കെയര്‍-ഹെല്‍പ്പ് ലൈന്‍ ഒഴിവുകളിലേക്കും കമ്പനി നിയമനം നടത്തുന്നുണ്ട്. ഹ്യൂമന്‍ റിസോര്‍സ്സില്‍ ഡിഗ്രി ഉള്ളവര്‍ക്കും ജോലിക്കായി അപേക്ഷ നല്‍കാവുന്നതാണ്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: