സെക്കന്റ് ഹാന്‍ഡ് വാഹനങ്ങളുടെ മനോഹാരിതയില്‍ വഞ്ചിതരാകാതിരിക്കുക: സൂക്ഷിക്കുക ചതിക്കുഴികള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വില്പനക്കെത്തുന്ന സെക്കന്‍ഡ്ഹാന്‍ഡ് കാറുകളില്‍ പലതിനും യഥാര്‍ത്ഥത്തില്‍ ശരിയായ മൈലേജ് ഇല്ലെന്ന് റിപ്പോര്‍ട്ടുകള്‍. എ.എ അയര്‍ലന്‍ഡുമായി ചേര്‍ന്ന് പഴയ വാഹനങ്ങളെക്കുറിച്ച് പഠിച്ച കാര്‍ ടെല്‍ ഡോട്ട് ഐ ഇ നടത്തിയ സര്‍വ്വേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. യു.കെയില്‍ നിന്നും അയര്‍ലണ്ടിലെത്തുന്ന കാറുകളാണ് ഏറെ സൂക്ഷിക്കേണ്ടത്.

പഴയ 10 കാറുകളില്‍ 4 എണ്ണമെങ്കിലും നിലവാരമില്ലാത്ത കാറുകളാണ്. 1,20,000 കാറുകള്‍ ശാസ്ത്രീയമായി പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് കാര്‍ ടെല്‍ ഡോട്ട് ഐ ഇ-ക്ക് ഈ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. ക്‌ളോക്കിങ് എന്ന തട്ടിപ്പ് സെക്കന്‍ഡ്ഹാന്‍ഡ് വാഹനങ്ങള്‍ക്കിടയില്‍ പതിവായി നടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

സാങ്കേതിക വിദ്യയുടെ സഹായത്താല്‍ വാഹനങ്ങളിലെ വേഗത, മൈലേജ് വിവരങ്ങള്‍ എന്നിവ ഇഷ്ടത്തിനനുസരിച്ച് മാറ്റുന്ന പ്രക്രിയയാണ് ക്‌ളോക്കിങ്. നിയമ വിരുദ്ധമായ നടപടിയിലൂടെ പഴയ വാഹങ്ങള്‍ വാങ്ങിക്കുന്നവര്‍ പിന്നീട് ചതിക്കുഴിയില്‍ അകപ്പെടുകയാണ് പതിവ്. കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വന്‍ ഓഫറുകളുമായി സെക്കന്‍ഡ്ഹാന്‍ഡ് വിപണിയിലുണ്ട്. ഓണ്‍ലൈനായും ഓഫ്ലൈനായും വിപണി ഏറെ സജീവവുമാണ്.

പഴയ വാഹങ്ങള്‍ക്ക് പ്രീയമേറുമ്പോള്‍ സ്വാഭാവികമായും കാറുകളുടെ എണ്ണവും കൂടും. ഈ മാര്‍ക്കറ്റ് ലക്ഷ്യം വെച്ച് കാര്‍ വില്പനയിലൂടെ കോടികള്‍ സ്വന്തമാക്കുന്ന മാഫിയകളും രംഗത്ത് ഉണ്ട്. പഴയ 60,047 വാഹങ്ങളില്‍ 6634 എണ്ണം ഒരു വര്‍ഷത്തിന് മുന്‍പ് മാത്രം രേഖപ്പെടുത്തിയ മൈലേജ് ആയിരുന്നു എന്നും സര്‍വേയില്‍ കണ്ടെത്തി. നാഷണല്‍ മൈലേജ് രജിസ്റ്ററില്‍ റീഡ് ചെയ്യാത്ത വാഹങ്ങളാണ് ഇത്തരത്തില്‍ വ്യാജ മൈലേജ് പ്രദര്‍ശിപ്പിച്ച് കാര്‍ വിപണി കീഴടക്കിയിരിക്കുന്നത്.

2013-ല്‍ അയര്‍ലണ്ടില്‍ പഴയ വാഹങ്ങള്‍ക്ക് മൈലേജ് പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് നിരവധി വാഹങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇല്ലാത്ത ഗുണനിലവാരം ഉണ്ടെന്ന് കാണിക്കുന്ന ക്‌ളോക്കിങ് സംവിധാനം ക്രിമിനല്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ പെടും. വടക്കന്‍ അയര്‍ലണ്ടില്‍ ഇത്തരത്തിലുള്ള വന്‍ മാഫിയകളാണ് രംഗത്ത് ഉള്ളത്.

വില കുറവാണെന്ന കാരണത്താല്‍ വടക്കന്‍ അയര്‍ലണ്ടില്‍ നിന്നും കാര്‍ വാങ്ങുന്നവരും അയര്‍ലണ്ടില്‍ ഉണ്ട്. ഇത്തരം വാഹങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന മലയാളികള്‍ സൂക്ഷ്മ പരിശോധന നടത്തി എന്‍.എം.ആറില്‍ മൈലേജ് രെജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ മാത്രം വാങ്ങാന്‍ ശ്രമിക്കുക. ഒരു പക്ഷെ നിങ്ങള്‍ സ്വന്തമാക്കിയ കാറിന് പിന്നീട് ഒരിക്കല്‍ ക്രമക്കേട് കണ്ടെത്തിയാല്‍ നിങ്ങള്‍ക്കെതിരെ കേസ് എടുക്കാന്‍ ഗതാഗത വകുപ്പിന് നിയമ വ്യവസ്ഥ ഉണ്ട്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: