ഡബ്ലിനിലെ ഇസ്ലാംവത്കരണത്തിനെതിരെ പ്രതിഷേധം പുകയുന്നു

ഡബ്ലിന്‍: ഡബ്ലിനില്‍ പടുത്തുയര്‍ത്താന്‍ തയ്യാറെടുക്കുന്ന ഇസ്ലാമിക മത സാംസ്‌കാരിക കേന്ദ്രത്തിന് നിര്‍മ്മാണ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതിപ്പെട്ടിരിക്കുകയാണ് ഒരുകൂട്ടം പ്രദേശവാസികള്‍. ഡബ്ലിന്‍ 15-ല്‍ ബ്ലാഞ്ചഡ്‌സ് ടൗണില്‍ നിര്‍മ്മിക്കപ്പെടുന്ന ഇസ്ലാമിക കേന്ദ്രത്തിന് നേരെയാണ് പ്രദേശ വാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഈ പദ്ധതി ബ്ലാഞ്ചഡ്‌സ് ടൗണിന്റെ പരിസ്ഥിതിയുമായി ഇണങ്ങാത്തതിനാലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന ആവശ്യം ശക്തമാകുന്നത്.

നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ക്ക് എതിരെ പരാതി ലഭിച്ചതായി ഫിങ്കല്‍ കൗണ്ടി കൗണ്‍സില്‍ വ്യക്തമാക്കി. കെട്ടിടത്തില്‍ മത സാംസ്‌കാരിക കേന്ദ്രം, പ്രൈമറി-സെക്കണ്ടറി സ്‌കൂളുകള്‍, മുസ്ലിം പള്ളി, വലിയ പാര്‍ക്ക് തുടങ്ങിയ സമുച്ചയമാണ് നിലവില്‍ വരാന്‍ ഒരുങ്ങുന്നത്. ഡബ്ലിന്‍ 15 -ല്‍ ഗതാഗതക്കുരുക്ക് പതിന്മടങ്ങായി വര്‍ധിക്കുകയും മത കേന്ദ്രം പ്രവര്‍ത്തന ക്ഷമമാകുന്നതോടെ പൊതു പരിപാടികള്‍ നടത്തപ്പെടുമ്പോള്‍ ശബ്ദ മലിനീകരണം പ്രദേശ വാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് പരാതിയില്‍ പറയുന്നു.

നിലവില്‍ ഗതാഗതക്കുരുക്ക് കൊണ്ട് പൊറുതി മുട്ടുന്ന ഡബ്ലിന്‍ 15 -ല്‍ ഈദ്, റംസാന്‍ തുടങ്ങിയ ആഘോഷ വേളകളില്‍ ഗതാഗതം നിയത്രിക്കാന്‍ കഴിയാത്ത സാഹചര്യവും സൃഷ്ടിക്കപ്പെടും. 90 അടി വലിപ്പത്തിലുള്ള കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി 25 ഫലമരങ്ങള്‍ മുറിച്ച് മാറ്റേണ്ടതായിട്ടുണ്ട്. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ആഹാരവും ആവാസവും ഒരുക്കുന്ന സ്ഥലം പൂര്‍ണമായും ഇല്ലാതാവുകയും ചെയ്യും. കനത്ത മഴ പെയ്യുമ്പോള്‍ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ ഒന്നും തന്നെ ഒരുക്കിയിട്ടില്ല. പരിസ്ഥിതിക്കും തൊട്ടടുത്ത താമസ കേന്ദ്രങ്ങള്‍ക്കും ഒരുപോലെ വിപരീത സാഹചര്യം ഉണ്ടാക്കുന്ന ഈ നിര്‍മ്മാണത്തിനെതിരെ ദിനം പ്രതി പ്രതിഷേധങ്ങള്‍ ഉയരുകയാണ്.

അയര്‍ലണ്ടില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന സ്‌ഫോടന പാരമ്പരകള്‍ക്ക് തീവ്രവാദവുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങളില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഭീകരവാദികള്‍ ഇത്തരം മത സാംസ്‌കാരിക കേന്ദ്രങ്ങളെ ചൂഷണം ചെയ്തുകൊണ്ട് ഭീകരവാദപ്രവര്‍ത്തങ്ങള്‍ക്ക് മറയാക്കാനുള്ള സാഹചര്യവും തള്ളിക്കളയാന്‍ ആവില്ല. മത കേന്ദ്രങ്ങളില്‍ ആരാലും ശ്രദ്ധിക്കപ്പെടില്ലെന്ന പ്രത്യേകതയും ഉണ്ട്. രാജ്യത്തെ ന്യൂനപക്ഷമായ ഇസ്ലാം മതത്തെ ബലിയാട് ആക്കികൊണ്ട് വലിയ വലിയ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള സങ്കേതമായി ഇത്തരം മത കേന്ദ്രങ്ങള്‍ ഉപയോഗിക്കപ്പെട്ടേക്കാം എന്ന് പ്രദേശ വാസികള്‍ ആശങ്കപ്പെടുന്നുണ്ട്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: