ലോകത്തെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിള്‍

 

ഇന്നു കാലിഫോര്‍ണിയയില്‍ നടക്കുന്ന ചടങ്ങില്‍ ഗൂഗിള്‍ ലോകത്തിനു മുന്‍പാകെ നിരവധി പുതിയ ഉല്‍പന്നങ്ങളാണ് അവതരിപ്പിക്കുക. സെപ്റ്റംബറില്‍ ഗൂഗിളിന്റെ പ്രധാന എതിരാളികളായ ആപ്പിളും, ആമസോണും, സാംസങും പുതിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇതിനു പിറകേയാണു ഗൂഗിള്‍ ലോകത്തിനു വിസ്മയമൊരുക്കാന്‍ പോകുന്നത്.

ഇന്നത്തെ ചടങ്ങിന്റെ പ്രധാന സവിശേഷത ഗൂഗിള്‍ Pixel 2 and Pixel XL 2 എന്ന പുതിയ രണ്ട് സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കുന്നു എന്നതാണ്. സ്മാര്‍ട്ട്ഫോണിന്റെ ലോഞ്ച് തന്നെയായിരിക്കും ചടങ്ങിന്റെ സവിശേഷതയെന്നും കരുതുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ Pixel and Pixel XL എന്ന പേരില്‍ രണ്ട് സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കിയിരുന്നു. ഇതിന്റെ പുതുക്കിയ പതിപ്പായിരിക്കും ഇന്ന് അവതരിപ്പിക്കുന്നതെന്നും കരുതപ്പെടുന്നു. പക്ഷേ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ രണ്ട് മോഡലുകള്‍ക്കും വിപണി കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഈ പരിമിതി മറികടക്കാനായിരിക്കും പുതിയ മോഡലിലൂടെ ഗൂഗിള്‍ ശ്രമിക്കുന്നതും.

ലഭ്യമായ ഏറ്റവും പുതിയ വിവരമനുസരിച്ച്, എച്ച്ടിസി ആണു ഗൂഗിളിന്റെ ഇന്നു പുറത്തിറക്കുന്ന പിക്സല്‍ 2 ഫോണ്‍ നിര്‍മിച്ചിരിക്കുന്നത് എന്നാണ്. പിക്സല്‍ 2 എക്സ്എല്‍ മോഡല്‍ നിര്‍മിച്ചിരിക്കുന്നത് എല്‍ജി എന്ന കമ്പനിയാണെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മാസം എച്ച്ടിസിയുടെ എന്‍ജിനീയറിംഗ്, ഡിസൈന്‍ വിഭാഗത്തെ 1.1 ബില്യന്‍ ഡോളറിനു ഗൂഗിള്‍ ഏറ്റെടുത്തിരുന്നു. എല്‍ജിയില്‍ 875 മില്യന്‍ ഡോളര്‍ നിക്ഷേപവും ഗൂഗിള്‍ നടത്തിയിരുന്നു. സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ് സ്‌ക്രീനുകളുടെ പ്രമുഖ ഉല്‍പാദകരാണ് എല്‍ജി. ഗൂഗിളിന്റെ പിക്സല്‍ ഫോണിനു കര്‍വ് ഫീച്ചര്‍ ലഭ്യമാക്കുന്നതിനാണു എല്‍ജിയില്‍ നിക്ഷേപം നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

പിക്സല്‍ 2 മോഡലിലെ സ്‌ക്യൂസ് ഫീച്ചറാണ് (squeeze feature) എടുത്തുപറയാവുന്ന ഒരു പ്രത്യേകത. ഫോണിന്റെ വശങ്ങളില്‍ ഞെക്കിയാല്‍ യൂസര്‍ക്ക് ആവശ്യമുള്ള ആപ്ലിക്കേഷനും സേവനങ്ങളും ലഭ്യമാകും. ഇതാണ് സ്‌ക്യൂസ് ഫീച്ചര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. നിലവില്‍ ഈ ഫീച്ചര്‍ എച്ച്ടിസി യു11 എന്ന മോഡലില്‍ ലഭ്യമാണ്. ഇന്നു പുറത്തിറക്കുന്ന പുതിയ ഫോണുകള്‍ IP67 വാട്ടര്‍ റെസിസ്റ്റന്‍സ് സംവിധാനമുള്ളതാണ്. പിക്സല്‍ 2 ഫോണുകള്‍ ഈ മാസം 19 മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്നാണു കമ്പനി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. പിക്സല്‍ 2 എക്സ്എല്‍ ഫോണുകള്‍ നവംബര്‍ 15 മുതലും വിപണിയില്‍ ലഭ്യമാക്കും.

കഴിഞ്ഞ മാസം ആപ്പിള്‍ ഐ ഫോണ്‍, സ്മാര്‍ട്ട് വാച്ച്, കമ്പ്യൂട്ടര്‍ തുടങ്ങിയ പുതിയ ഡിവൈസുകള്‍ ലോഞ്ച് ചെയ്തിരുന്നു. സാംസങ് ഗ്യാലക്സി നോട്ട് 8 എന്ന സ്മാര്‍ട്ട്ഫോണുമായി രംഗത്തുവന്നു. ആമസോണ്‍ പുതിയ എക്കോ ഡിവൈസുകളും അവതരിപ്പിച്ചു. ഇത്തരത്തില്‍ വിപണിയില്‍ വന്‍ മല്‍സരമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തെ നേരിടാന്‍ ഗൂഗിള്‍ ഇന്നു ഗൂഗിള്‍ ഹോം മിനി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഗൂഗിള്‍ ഹോം എന്ന പേരില്‍ സ്മാര്‍ട്ട് ഹോം അസിസ്റ്റന്റ് വിപണിയിലുണ്ട്.

സ്മാര്‍ട്ട് ഫോണ്‍, സ്മാര്‍ട്ട് ഹോം അസിസ്റ്റന്റ് എന്നിവയ്ക്കു പുറമേ ഗൂഗിള്‍ ഇന്ന് പിക്സല്‍ എന്ന ബ്രാന്‍ഡ് നെയിമില്‍ ക്രോംബുക്ക് (പിക്സല്‍ബുക്ക്) പുറത്തിറക്കുമെന്നും സൂചനയുണ്ട്. ഇന്നു പുറത്തിറക്കുന്ന പിക്സല്‍ബുക്ക് ഗൂഗിള്‍ പുറത്തിറക്കുന്ന മൂന്നാമത്തേതായിരിക്കും. ഗൂഗിളിന്റെ പിക്സല്‍ ക്രോംബുക്ക് 1000 ഡോളറിലേറെ വില വരുമെന്നാണു കണക്കാക്കുന്നത്.Daydream VR ഹെഡ്സെറ്റിന്റെ പിന്‍ഗാമിയെ ഗൂഗിള്‍ ഇന്ന് ലോഞ്ച് ചെയ്യുമെന്നതും ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. എന്നാല്‍ പുതിയ മോഡലിന് എന്ത് മാറ്റമായിരിക്കും വരുത്തുകയെന്നതാണ് ഏവരും ഉറ്റുനോക്കുന്ന ഘടകം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: