ഡബ്ലിന്‍ യുഎസ് എയര്‍ സര്‍വീസുമായി എയര്‍ലിംഗസ്: ഒപ്പം തൊഴിലവസരങ്ങളും ഒരുങ്ങുന്നു

ഡബ്ലിന്‍ : ഡബ്ലിനില്‍ നിന്നും ഫിലഡല്ഫിയയിലേക്ക് എയര്‍ ലിംഗസിന്റെ സര്‍വീസ് ആരംഭിക്കുന്നു. 2018 മാര്‍ച്ച് 25 ഓടെ എയര്‍ ലിംഗസിന്റെ ട്രാന്‍സ് അറ്റ്‌ലാന്റിക് റൂട്ട് യാഥാര്‍ഥ്യമാകും. ഡബ്ലിനില്‍ നിന്ന് ആഴ്ചയില്‍ 4 സര്‍വീസുകളാണ് ഉണ്ടാവുക. എയര്‍ ലിംഗസിന്റെ മൊത്തം 515 വിമാനങ്ങള്‍ യുഎസിലേക്ക് സര്‍വീസ് നടത്തും. ഫിലഡല്ഫിയയ്ക്ക് പുറമെ ഷിക്കാഗോ, ലാസ് വെഗാസ്, സാന്‍ഫ്രാന്‍സിസ്‌ക്കോ, തുടങ്ങി ചെറുതും വലുതുമായ യുഎസ് നഗരങ്ങളിലേക്ക് ഡബ്ലിനില്‍ നിന്നും ദിവസേനയുള്ള സര്‍വീസ് നടത്താനും എയര്‍ലൈന്‍സിന് പദ്ധതിയുണ്ട്.

യുഎസ് യാത്രയ്ക്ക് വേണ്ടി എയര്‍ ബസ്സ് എ. 321 എല്‍ ആര്‍ എയര്‍ക്രാഫ്റ്റുകള്‍ വാങ്ങാനുള്ള കരാറില്‍ എയര്‍ലിംഗസ് ഒപ്പുവെച്ചു. തൊട്ടടുത്ത വര്‍ഷങ്ങളില്‍ അമേരിക്കയിലെ ഒട്ടുമിക്ക എയര്‍പോര്‍ട്ടുകളിലും എയര്‍ലിംഗസ് വിമാനങ്ങള്‍ പറന്നിറങ്ങും. ട്രാന്‍സ് അറ്റ്‌ലാന്റിക് യാത്രയില്‍ അതികായന്മാരായ നോര്‍വീജിയന്‍ എയറിന്റെ ആകാശചിറകുകള്‍ക്ക് അപ്പുറത്തുള്ള വിശാല ലോകത്തുകൂടി ആധിപത്യം ഉറപ്പിക്കുകയാണ് എയര്‍ലിംഗ്സിന്റെ ലക്ഷ്യം. അമേരിക്കന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചതോടൊപ്പം തന്നെ തൊള്ളായിരത്തില്പരം വരുന്ന തൊഴിലവസരങ്ങളും എയര്‍ലിംഗസ് വാഗ്ദാനം ചെയ്യുന്നു. പൈലറ്റ്, എയര്‍ഹോസ്റ്റസ്, ഗ്ര ണ്ട് തൗ സ്റ്റാഫ് തുടങ്ങി എയര്‍സര്‍വീസിന്റെ എല്ലാ മേഖലകളിലും വമ്പന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് എയര്‍ലിംഗസ് ട്രാന്‍സ്അറ്റ്‌ലാന്റിക് യാത്രകള്‍ക്ക് ഒരുങ്ങുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: