ഡബ്ലിനില്‍ അവസരങ്ങളുടെ വാതില്‍ തുറന്നിട്ട് മൈക്രോസോഫ്ട്

ഡബ്ലിന്‍: യൂറോപ്പ്, മിഡില്‍ ഈസ്റ്റ് ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ച മൈക്രോസോഫ്റ്റില്‍ വീണ്ടും അവസരങ്ങള്‍. യൂറോപ്പിലെ മൈക്രോസോഫ്റ്റിന്റെ പ്രധാന കേന്ദ്രമായി ഡബ്ലിന്‍ മാറിയതോടെ തൊഴിലവസരങ്ങളും വര്‍ധിച്ചിരിക്കുകയാണ്. മൈക്രോസോഫ്റ്റിന്റെ ഡബ്ലിന്‍ ആസ്ഥാനത്ത് ടെക്നീഷ്യന്‍, സെയില്‍സ് വിഭാഗങ്ങളിലായി ഇരുനൂറോളം തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ബിസിനസ്സ് സാമ്രാജ്യം എല്ലാ ഭൂഖണ്ഡങ്ങളിലുമായി വ്യാപിപ്പിക്കാനൊരുങ്ങുന്ന കമ്പനിയില്‍ അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ആയിരത്തിലധികം അവസരങ്ങള്‍ ഉണ്ടാകും. എന്‍ജിനീയറിങ്, എം.ബി.എ ബിരുദധാരികളില്‍ നിന്നാണ് മൈക്രോസോഫ്ട് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇപ്പോള്‍ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതോടെ അയര്‍ലണ്ടില്‍ മൊത്തം 2000 പേര്‍ക്ക് മൈക്രോസോഫ്ട് തൊഴില്‍ നല്‍കും. അവസരങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് തെക്കന്‍ ഡബ്ലിനില്‍ സാന്റിഫോര്‍ഡിലുള്ള മൈക്രോസോഫ്ട് ഓഫീസുമായി ബന്ധപെടുക.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: