ഡബ്ലിന്‍ എയര്‍പോര്‍ട്ട് റണ്‍വേ വികസനത്തിന് എതിരെ നാട്ടുകാര്‍ ഹൈക്കോടതിയില്‍

ഡബ്ലിന്‍: 261 ഹെക്ടറില്‍ പൂര്‍ത്തിയാക്കാനിരിക്കുന്ന ഡബ്ലിന്‍ എയര്‍പോര്‍ട്ട് റണ്‍വേ നിര്‍മ്മാണത്തിന് എതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. റസിഡന്‍സ് അസോസിയേഷനുകള്‍ എയര്‍പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. എയര്‍പോര്‍ട്ട് ടെര്‍മിനലിന്റെ വടക്ക് ഭാഗത്തായി ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അസോസിയേഷന്റെ പരാതി.

2007-ല്‍ തന്നെ നിര്‍മ്മാണ അനുമതി ലഭിച്ച റണ്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറെ വൈകിയാണ് ആരംഭിച്ചത്. നിര്‍മ്മാണ സമത്ത് ഉണ്ടാകുന്ന അവശിഷ്ട പദാര്‍ത്ഥങ്ങള്‍ നിക്ഷേപിക്കാന്‍ യാതൊരുവിധത്തിലുള്ള സംവിധാനങ്ങളും നടത്താതിരുന്നത് പരാതിക്ക് ഇടയാക്കുകയായിരുന്നു. നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ആസ്പറ്റോസ് പോലുള്ള വസ്തുക്കള്‍ തൊട്ടടുത്ത റസിഡന്റ് മേഖലയിലാണ് നിക്ഷേപിച്ചിരിക്കുന്നത്.

 

നിര്‍മാണാനുമതി നല്‍കിയപ്പോള്‍ പ്ലാനിങ് ബോര്‍ഡ് എയര്‍പോര്‍ട്ടിന് മേല്‍ നിഷ്‌കര്‍ഷിച്ച കാര്യങ്ങളില്‍ വീഴ്ച വരുത്തിയതിനാല്‍ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് റസിഡന്‍സ് അസോസിയേഷനുകള്‍ കോടതിയെ സമീപിക്കുകയായിരുന്നു. രാത്രി സമയങ്ങളില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ശബ്ദ മലിനീകരണവും പരാതിക്ക് ഇടയാക്കുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: