സമാധാനത്തിനുളള നൊബേല്‍ സമ്മാനം അണ്വായുധ വിരുദ്ധ സംഘടനയായ ഐസിഎഎന്നിന്

 

ഇത്തവണത്തെ സമാധാനത്തിനുളള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ആണവ വിരുദ്ധ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ ക്യാമ്പയിന്‍ ടു അബോളിഷ് ന്യൂക്ലിയര്‍ വെപ്പണ്‍ [ഐസിഎഎന്‍] എന്ന സംഘടനയ്ക്കാണ് പുരസ്‌കാരം. നൂറിലേറെ സര്‍ക്കാരിതര സംഘടനകളുടെ സംയുക്ത സമിതിയാണ് ഐസിഎഎന്‍. 300 ലേറെ നോമിനേഷനുകളില്‍ നിന്നാണ് നൊബേല്‍ സമിതി ഐസിഎഎന്നിനെ തെരഞ്ഞെടുത്തത്.

ആണവ നിരായുധീകരണ ഉടമ്പടി പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ നിര്‍ണായക പങ്കുവഹിച്ച സംഘടനയാണ് ഐസിഎഎന്‍. 2007ല്‍ നിലവില്‍ വന്ന സംഘടനയ്ക്ക് 101 രാജ്യങ്ങളിലായി 468 പങ്കാളികളുണ്ട്. ജനീവയാണ് ആസ്ഥാനം. ആണവ നിരായുധീകരണ ഉടമ്പടി പ്രാബല്യത്തില്‍ കൊണ്ടുവരുന്നതില്‍ സംഘടന നിര്‍ണായക പങ്ക് വഹിച്ചു. 300 നോമിനേഷനുകളില്‍ നിന്നാണ് നൊബേല്‍ സമിതി പുരസ്‌കാര ജേതാവിനെ തിരഞ്ഞടുത്തത്. മനുഷ്യത്വപരമായ നിലപാടുകളിലൂടെ ആണവ നിര്‍വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് സംഘടനയെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: