ഡബ്ലിനിലെ വസ്തു വില അന്താരാഷ്ട്ര നിലവാരത്തിലേക്ക്

ഡബ്ലിന്‍: യൂറോപ്പിലെ വിലകൂടിയ നഗരങ്ങളില്‍ ഒന്ന് ഡബ്ലിന്‍ തന്നെ. യൂറോപ്പില്‍ കമേഴ്ഷ്യല്‍ പ്രോപ്പര്‍ട്ടി വില നിലവാരത്തില്‍ ഡബ്ലിന്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്‍പതാം സ്ഥാനത്തായിരുന്ന ഡബ്ലിന്‍ വളരെപെട്ടെന്നാണ് വസ്തുവിലയില്‍ മുന്‍പന്തിയില്‍ എത്തിയത്. ലണ്ടന്‍, സൂറിച്ച്, പാരീസ്, വിയന്ന തുടങ്ങിയ നഗരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വസ്തു വില നിലവില്‍ ഉള്ളത് ഡബ്ലിനില്‍ ആണ്.

ഡബ്ലിനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വന്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ന്നതോടെ വിലനിലവാരത്തില്‍ കാതലായ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഡബ്ലിനില്‍ നിക്ഷേപം നടത്താന്‍ ബഹുരാഷ്ട്ര കമ്പനികള്‍ തയ്യാറെടുത്ത് വസ്തുവിലയില്‍ മത്സരം നിലനിര്‍ത്തി. ഐറിഷ് സാമ്പത്തിക രംഗം മെച്ചപ്പെട്ടതും നിക്ഷേപകരെ ആകര്‍ഷിച്ചു.

കമേഴ്ഷ്യല്‍ പ്രോപര്‍ട്ടിക്ക് ഡബ്ലിനില്‍ ഏറ്റവും കൂടുതല്‍ വിലയുള്ളത് ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിലാണ്. ബ്രക്സിറ്റ് വന്നതോടെ ബ്രിട്ടീഷ് കമ്പനികള്‍ കൂട്ടത്തോടെ അയര്‍ലണ്ടിലേക്ക് പലായനം ചെയ്തതും വസ്തു വിലയില്‍ മത്സരം കൊണ്ടുവന്നിരിക്കുകയാണ്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: