മുന്‍ ഐറിഷ് പ്രധാനമന്തി ലിം കോസ്ഗ്രേവിന് ജന്മനാടിന്റെ അന്ത്യാഞ്ജലി

ഡബ്ലിന്‍: മുന്‍ ഐറിഷ് പ്രധാനമന്തി ലിം കോസ്ഗ്രേവിന് രാജ്യം അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഡബ്ലിന്‍ രത്തന്‍ഹാമിലെ ചര്‍ച്ച് ഓഫ് അന്നന്‍സിയേഷനില്‍ ഇന്ന് ശവസംസ്‌കാര ചടങ്ങുകള്‍ നടക്കും. അന്ത്യോപചാരം അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ലിയോവരേദ്കര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ സന്നിഹിതരാകും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ഇഞ്ചക്കോറിലെ ഗോള്‍ഡന്‍ ബ്രിഡ്ജ് സിമിത്തേരിയില്‍ അദ്ദേഹം അന്ത്യവിശ്രമംകൊള്ളും.

അയര്‍ലന്‍ഡ് റിപ്പബ്ലിക് ആയതുമുതല്‍ രാഷ്ട്രീയത്തില്‍ ലിം സജീവ സാന്നിധ്യമായി മാറുകയായിരുന്നു. 1973 മുതല്‍ 1977 വരെ ഐറിഷ് പ്രധാനമന്ത്രിയായിരുന്ന ലിം അയര്‍ലണ്ടിനെ യു.എന്നില്‍ അംഗമാക്കുന്നതിന് ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. യു.എസ് കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്ത ആദ്യത്തെ ഐറിഷ് പ്രധാനമന്ത്രി കൂടിയാണ് ലിം കോസ്ഗ്രേവ്. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടെടുത്ത ലിം വടക്കന്‍ അയര്‍ലണ്ടിലെ കലുഷിതമായ രാഷ്ട്രീയ നീക്കങ്ങളെ സംയമനത്തോടെ കൈകാര്യം ചെയ്യുന്നതില്‍ വിജയം കൈവരിച്ചിരുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: