ലോങ്ഫോർഡ് (Longford) സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ദിവ്യബലി

ലോങ്ഫോർഡ്/ റോസ്കോമൺ : ലോങ്ഫോർഡ് (Longford) സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ മാസത്തിലെ കൊന്ത മാസാചരണത്തിന്റെ ഭാഗമായി പരിശുദ്ധ അമ്മയുടെ തീർത്ഥാടന കേന്ദ്രമായ നോക്കിൽ വച്ച് (Knock) October 14 ശനിയാഴ്ച 4.45 ന് ആഘോഷമായ ദിവ്യബലി (Knock Basilica-യിൽ) ഉണ്ടായിരിക്കുന്നതാണ്. കാലാവസ്ഥ അനുകൂലമാണെങ്കിൽ, ദിവ്യബലിക്ക് മുന്നോടിയായി 4 മണിക്ക് പരിശുദ്ധ ജപമാലയുടെ ആചരണം ബസിലിക്കയുടെ പുറത്ത് പ്രദിക്ഷണമായി നടത്തപ്പെടുന്നതാണ്.

 

ലോങ്ഫോർഡ് സീറോ മലബാർ ചാപ്ളിയനും, കത്തിഡ്രൽ വികാരിയുമായ റവ.ഫാ. റെജി ചെരുവംകാലായിൽ വിശുദ്ധ കുർബാനയ്ക്കും തുടർന്നുള്ള തിരുക്കർമ്മങ്ങൾക്കും നേത്യത്വം നൽകുന്നതാണ്. വിശുദ്ധ കുർബാനയിലും തുടർന്നുള്ള തിരക്കർമ്മങ്ങളിലും സംബന്ധിക്കുന്നതിനും പരിശുദ്ധ മാതാവിനോട് പ്രാർത്ഥിക്കുന്നതിനും നന്ദി പറയുന്നതിനും എവരേയും സ്നേഹത്തോടെ ക്ഷണിക്കുന്നു.

വിശദ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ജിജിമോൻ : 087 2920311
ബാബു : 087 9593995

Share this news

Leave a Reply

%d bloggers like this: