ഡബ്ലിനിലെ ഇന്ത്യന്‍ റെസ്റ്റോറന്റ് ആകാശിന് പൂട്ട് വീണു

ഡബ്ലിന്‍: ഡബ്ലിനിലെ ബ്ലാക്ക്‌റോക്കിലുള്ള ‘ആകാശ്’ എന്നഇന്ത്യന്‍ റസ്റ്റോറന്റിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പൂട്ട് വീണു. റസ്റ്റോറന്റില്‍ പാറ്റയും, എലിശല്യവും രൂക്ഷമായതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടിച്ചത്. പരിശോധനക്ക് എത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭക്ഷണ പദാര്‍ത്ഥത്തില്‍ എലിക്കാഷ്ടം കണ്ടെത്തുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തെ തുടര്‍ന്ന് 2014-ല്‍ ഇതേ ഹോട്ടല്‍ അടച്ചു പൂട്ടിയിരുന്നു.

ആകാശിനൊപ്പം ഒമ്പതോളം റസ്റ്റോറന്റുകള്‍ ഇതേ കാരണത്താല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ച് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഡബ്ലിന്‍, കോര്‍ക്ക്, ഡോനിഗല്‍, ഗാല്‍വേ എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന റെസ്റ്റോറന്റുകളില്‍ ശുചിത്വമില്ലായ്മ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഹോട്ടലുകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടച്ച് പൂട്ടുകയായിരുന്നു. അയര്‍ലണ്ടിലെ ഹോട്ടലുകളില്‍ വ്യാപകമായ ശുചിത്വമില്ലായ്മ അടുത്ത കാലത്തായി കണ്ടുവരുന്നതിനാല്‍ ഉപഭോക്താക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: