ഡബ്ലിന്‍ സീറോ മലബാര്‍ സഭ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീന്‍ ധ്യാനവും 2017 ഒക്ടോബര്‍ 28, 29,30 തിയ്യതികളില്‍

ഡബ്ലിന്‍ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ Carmel Spiritual Renewal Retreat 2017 (കുടുംബ നവീകരണ ധ്യാനം) & ക്രിസ്റ്റീന്‍ ധ്യാനവും 2017 ഒക്ടോബര്‍ 28, 29,30,(ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളില്‍ നടത്തപെടുന്നു. ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ (Blanchardstown, Clonee) പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ധ്യാനഗുരു ഡാനിയേല്‍ പൂവണ്ണത്തില്‍ അച്ചനാണ് ധ്യാനം നയിക്കുന്നത്. ധ്യാനത്തിന്റെ ഉത്ഘാടനം ബിഷപ്പ് ഫ്രാന്‍സിസ് ഡഫി (Diocese of Ardagh & Clonmacnois) ശനിയാഴ്ച്ച രാവിലെ 10 മണിക്ക് തിരിതെളിച് നിര്‍വഹിക്കുന്നതാണ്.

ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികള്‍ മുതല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വരേയുള്ളവര്‍ക്കാണ് ധ്യാനത്തോടൊപ്പം ക്രിസ്റ്റീന്‍ ധ്യാനം നടത്തപെടുന്നത്. കുടുംബ നവീകരണ ധ്യാനം ഒരനുഭവമാക്കി വിശ്വാസത്തില്‍ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും നമ്മുടെ ജീവിതം ഒരു പ്രാര്‍ത്ഥനയാക്കി ,പ്രാര്‍ത്ഥനകളിലൂടെയും അപേക്ഷകളിലൂടേയും കൃതജ്ഞതാസ്‌ത്രോത്രങ്ങളോടെ നമ്മുടെ യാചനകള്‍ ദൈവ സന്നിധിയില്‍ അര്‍പ്പിക്കുവാനും വിശ്വാസികള്‍ ഏവരെയും ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ട് നാഷണല്‍ കോഡിനേറ്റര്‍ മോണ്‍സിഞ്ഞോര്‍ ഫാ.ആന്റണി പെരുമായന്‍, ഡബ്ലിന്‍ ചാപ്ലൈയിന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.

ക്രിസ്റ്റീന്‍ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സഭയുടെ website, http://www.syromalabr.ie/ ല്‍ online regitsration ഒക്ടോബര്‍ 25 ന് മുന്‍പ് ചെയ്യേണ്ടതാണ്.

 

Share this news

Leave a Reply

%d bloggers like this: