വിമാനയാത്രയുടെ ഭാഗ്യമറിയാന്‍ എറിഞ്ഞ നാണയം വീണത് വിമാനത്തിന്റെ എഞ്ചിനില്‍; യാത്ര വൈകി

 

വിമാന യാത്രയോടുള്ള പേടി കൊണ്ടാണ് കയറുന്നതിന് മുന്‍പ് യാത്രയുടെ ഭാഗ്യം പരീക്ഷിക്കാന്‍ എണ്‍പത്കാരി നാണയമെറിഞ്ഞു നോക്കിയത്. പരീക്ഷണത്തിനൊടുവില്‍ സ്വന്തം ഭാഗ്യം മാത്രമല്ല മുഴുവന്‍ യാത്രക്കാരുടേയും ഭാഗ്യം നശിപ്പിച്ചതിനു അറസ്റ്റിലാവുകയും ചെയ്തു. ഭാഗ്യം നോക്കാന്‍ എറിഞ്ഞ നാണയം വിമാനത്തിന്റെ എഞ്ചിനിലാണ് വീണത്.

ആങ്ലിഖ് വിമാനത്താവളത്തിലാണ് യാത്രക്കാരെ മുഴുവന്‍ വലച്ച സംഭവം നടന്നത്. സതേണ്‍ ചൈന എയര്‍ലൈന്‍ കമ്പനിയുടെ വിമാനത്തില്‍ കയറുന്നതിന് മുന്‍പാണ് വൃദ്ധ ഭാഗ്യം പരീക്ഷിച്ചത്. എറിഞ്ഞ നാണയം വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങിയതോടെ ടേക്ക് ഓഫിനായി തയ്യാറെടുക്കുകയായിരുന്ന വിമാനം സുരക്ഷാ പരിശോധനകള്‍ക്കായി യാത്ര മാറ്റി വെയ്ക്കുകയായിരുന്നു. ഇതോടെ മറ്റു യാത്രക്കാര്‍ക്കും കൃത്യസമയത്ത് യാത്ര ചെയ്യാന്‍ കഴിയാതെയായി.

വൃദ്ധയുടെ ഭാഗ്യം പരീക്ഷിക്കലിന് ഇരയായ വിമാനത്തിന്റെ പേരാണ് ഏറെ കൗതുകകരം ‘ലക്കി എയര്‍’. നാണയമെറിഞ്ഞ എണ്‍പത്കാരി യെ യാത്ര തടസ്സപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തെങ്കിലും മനപ്പൂര്‍വ്വം ചെയ്തതല്ലാത്തതിനാല്‍ ഇവരുടെ പേരില്‍ മറ്റ് കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: