കോര്‍ക്ക് ലീമെറിക് പാതക്ക് പ്രധാനമന്ത്രിയുടെ പച്ചക്കൊടി

കോര്‍ക്ക്: കോര്‍ക്ക് ലീമെറിക് M20 ദേശീയ പാത യാഥാര്‍ഥ്യമാക്കാന്‍ ആഗ്രഹിക്കുന്നതായി ധനകാര്യമന്ത്രി. ബഡ്ജറ്റിന് ശേഷമുള്ള ഐറിഷ് ബിസിനസ്സ് ഗ്രൂപ്പിന്റെ സമ്മേളനത്തില്‍ വെച്ച് ആണ് മന്ത്രി M20-യെക്കുറിച്ച് വാചാലനായത്. കോര്‍ക്ക് ലീമെറിക് ഗതാഗത പാത രണ്ട് നഗരങ്ങളെ മാത്രം ബന്ധിപ്പിക്കുന്നതല്ല, മറിച്ച് രാജ്യത്തിന്റെ ദേശീയ താല്പര്യം കൂടിയാണ് ഇതെന്ന് മന്ത്രി പാസ്‌ക്കല്‍ ഡോണോഹി വ്യക്തമാക്കി.

പദ്ധതിയുടെ പ്ലാനിങ്ങിനും ടെണ്ടര്‍ നടപടികള്‍ക്കുമായി ധനകാര്യ മന്ത്രാലയം 5 മില്യണ്‍ യൂറോ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത ബിസിനസ്സ് സ്ഥാപനങ്ങളോട് പദ്ധതിയില്‍ അംഗമാകാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വാണിജ്യ രംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന കോര്‍ക്ക് ലീമെറിക് ദേശീയ പാതയുടെ പ്രാധാന്യം വിവരിക്കാനും മന്ത്രി മറന്നില്ല.

അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ തന്നെ ഇതിന്റെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന ബഡ്ജറ്റില്‍ M20 ദേശീയ പാതയെ സര്‍ക്കാര്‍ പാടെ അവഗണിച്ചതായി പരാതി ഉയര്‍ന്നിരുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: