പുതുപുത്തന്‍ ഡിലീറ്റ് ഒപ്പ്ഷനുമായി വാട്സ്ആപ്പ്

 

വാട്സ് ആപ്പ് ആന്‍ഡ്രോയിഡ്,ഐഒഎസ്, വിന്‍ഡോസ് സ്മാര്‍ട്ടഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇനി ഡിലീറ്റ് ഒപ്പ്ഷന്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്നാണ് ഈ അവസരത്തെ വിളിക്കുന്നത്. ഫേസ്ബുക്ക് ഉടമസ്ഥയിലുളള വാട്സആപ്പ് തങ്ങളുടെ ഉപയോക്താക്കള്‍ക്കായി ഒരുക്കിയതാണ് ഈ ഒപ്പ്ഷന്‍.

പുതിയ ഒപ്പ്ഷന്‍ ലഭിക്കണമെങ്കില്‍ നിലവില വാട്സ് ആപ്പ് അപ്പ്ഡേറ്റ് ചെയ്യണമെന്നും കമ്പനി അറിയിച്ചതായി വാബെറ്റാഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. പുതിയ വെര്‍ഷനില്‍ എല്ലാതരം സന്ദേശങ്ങളും അയക്കാനുളള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. ടെക്സ്റ്റ്, പിക്ചര്‍, GIFs, വീഡിയോസ് തുടങ്ങി പല രൂപങ്ങളിലുളള സന്ദേശം പങ്കുവെയ്ക്കാന്‍ ആകുന്ന വിധം വാട്സ്ആപ്പ് മെസ്ഞ്ചര്‍ പുതുക്കിയിരിക്കുന്നു. ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഒപ്പ്ഷന്‍ വ്യക്തിഗതമായി മാത്രമല്ല; ഗ്രൂപ്പുകളിലും പ്രയോഗിക്കാമെന്ന് കമ്പനി അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

പക്ഷെ, ഡിലീറ്റ് ചെയ്യണമെങ്കില്‍; സന്ദേശം വായിക്കുന്നതിനു മുമ്പ് അതായത് ബ്ലുടിക്ക് തെളിയുന്നതിനു മുമ്പ് ഡിലീറ്റ് ചെയ്യണമെന്ന ഒരു ഉപാധിയും കമ്പനി വെച്ചിട്ടുണ്ട്. മെസേജുകള്‍ എഡിറ്റ് ചെയ്യാന്‍ പുതിയ ഫീച്ചറില്‍ സൗകര്യമുണ്ടെന്നും കമ്പനി പറയുന്നു. പുതിയ ഫീച്ചറുകള്‍ പൂര്‍ണ്ണമായും ലഭ്യമാക്കുന്നതിന്റെ സമയം പ്രഖ്യാപിചിട്ടില്ല.

 

എ എം

 

Share this news

Leave a Reply

%d bloggers like this: