ഷെറിന്‍ മാത്യുവിന്റെ കൊലപാതകം, തെറ്റായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് വേട്ടയാടുന്നതായി അമേരിക്കന്‍ മലയാളിയായ സിനി മാത്യുവും കുടുംബവും

 

അമേരിക്കയില്‍ മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടി ഷെറിന്‍ മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് മറ്റൊരു മലയാളി യുവതിക്കും കുടുംബത്തിനും ഫേസ്ബുക്ക് വഴി വേട്ടയാടല്‍. ഷെറിന്‍ മാത്യു മരിച്ച ഉടന്‍ ഷെറിന്റെ മാതാപിതാക്കളേ ഫേസ്ബുക്കില്‍ തിരഞ്ഞവര്‍ ചെന്നത്തെയത് സിനി മാത്യു എന്ന പേരുള്ള ഫേസ്ബുക്ക് പേജിലായിരുന്നു. കൊലചെയ്യപ്പെട്ട കുട്ടിയുടെ അമ്മയുടെ പേരും സിനി,പിതാവിന്റെ പേര മാത്യു.

ഫേസ്ബുക്ക് സേര്‍ച്ചില്‍ പരതി നോക്കുമ്പോള്‍ എല്ലാം ഒത്തു വന്നപ്പോള്‍ കുടുങ്ങിയത് ഈ സിനി മാത്യുവും കുടുംബവും. പിന്നെ വാടസപ്പ് വഴിയും, ഫേസ്ബുക്ക് വഴിയും ഇവരുടെ ഭര്‍ത്താവും കുട്ടിയും ഒത്തുള്ള ചിത്രങ്ങള്‍ പ്രചരിച്ചു.തുടക്കത്തില്‍ ഷെറിന്റെ വളര്‍ത്തമ്മ സിനി മാത്യൂസിന്റെ ചിത്രങ്ങള്‍ ലഭ്യമായിരുന്നില്ല.എന്നാല്‍ ഫേസ്ബുക്ക് പരതിയവര്‍ കൊണ്ടുവന്നതാകട്ടേ കേസുമായി ഒരു ബന്ധവും ഇല്ലാത്ത സിനി മാത്യുവിന്റെ ചിത്രം.

അമേരിക്കയില്‍ സമാധാനമായി കഴിയുന്ന മലയാളി കുടുംബം ഇപ്പോള്‍ ആകെ വിഷയത്തിലായി..കൊലയാളികള്‍ എന്ന രീതിയില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് ഒരു നീതിയും ഇല്ലാ എന്ന് ഇവരുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.എന്നിട്ട് സിനിയോട് പരസ്യമായും മെസഞ്ചറിലും ചോദിക്കുന്നു..എന്നാലും നിങ്ങളുടെ ഭര്‍ത്താവ് ഇത് ചെയ്തല്ലോ? അയാള്‍ തന്നെ ഇതു ചെയ്യുമോ? നിങ്ങള്‍ എന്തുകൊണ്ട് ഒന്നും മിണ്ടുന്നില്ല. എന്താ നിശബ്ദത? മാത്രമല്ല പരിഹാസവും. ഒക്കെ ധാരാളം വന്നു. ഒടുവില്‍ ഫേസ്ബുക്കിലേ പേരു തല്ക്കാലം ഒന്നു മാറ്റിയിട്ട് രക്ഷപെടാന്‍ സിനി തീരുമാനിച്ചിരിക്കുകയാണ്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: