69 വയസ്സില്‍ കിടിലന്‍ സ്മാഷുകള്‍; സാരിധരിച്ച് ടേബിള്‍ ടെന്നീസില്‍ വിസ്മയം കാട്ടുന്ന ചാംപ്യന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

 

പൂര്‍ണാരോഗ്യവും ഉര്‍ജസ്വലതും ആവേശവുമുണ്ടെങ്കില്‍ മാത്രമേ ടേബിള്‍ ടെന്നിസില്‍ താരമായി പേരെടുക്കാനാവൂ. എന്നാല്‍ അറുപത്തൊന്‍പതാം വയസ്സില്‍ ഉര്‍ജ്ജസ്വലതയോടെ ടേബിള്‍ ടെന്നീസ് കളിക്കുന്ന സരസ്വതി റാവുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരുകാലത്തു കായികപ്രേമികളുടെ ഇഷ്ട ടേബിള്‍ ടെന്നീസ് വനിതാ താരമായിരുന്നു സരസ്വതി റാവു.

യൗവനത്തില്‍. രാജ്യത്തെ മുന്‍ വനിതാ ചാംപ്യന്‍. ഇപ്പോള്‍ 69 വയസ്സുണ്ട് സരസ്വതി റാവുവിന്. പഴയകാല പോരാട്ടങ്ങളുടെ ഓര്‍മകളുമായി അവര്‍ വിശ്രമജീവിതം നയിക്കുകയാണെന്നു കരുതിയെങ്കില്‍ തെറ്റി. ഇന്നും സ്മാഷ് ചെയ്യുന്നതില്‍, പന്തു പായിക്കുന്നതില്‍, വിജയം പിടിച്ചെടുക്കുന്നതില്‍ റാവു ആരുടെയും പിന്നിലല്ല. വിശ്വാസമില്ലാത്തവര്‍ക്ക് റാവു തകര്‍ത്തുകളിക്കുന്ന വീഡിയോ കാണാം. പ്രായം വെറുമൊരു അക്കം മാത്രമാണെന്നും മനോഭാവവും സമീപനവുമാണ് നിര്‍ണായകമെന്നും മനസ്സിലാക്കാം.

മുന്‍ ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരമാണു സരസ്വതി റാവു. അവരുടെ കാലത്ത് ടെലിവിഷന്‍ പ്രചാരത്തിലായിട്ടില്ല. കളികളുടെ തല്‍സമയ സംപ്രേക്ഷണവും ഇല്ല. ഓണ്‍ലൈനില്‍ വീഡിയോ പ്രചരിച്ചുതുടങ്ങിയിട്ടില്ല. എങ്കിലും വിവിധ കായികമല്‍സരങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്കിടയിലെ താരമായിരുന്നു സരസ്വതി. ഇപ്പോള്‍ 69-ാം വയസ്സില്‍ ട്രാക്കും സ്യൂട്ടും ജേഴ്‌സിയൊന്നുമില്ലാതെ സാരി ധരിച്ചെത്തി റാവു കെട്ടഴിച്ച കളി കാണുന്നവര്‍ക്കൊക്കെ അത്ഭുതം.

സമൂഹമാധ്യമങ്ങളില്‍ റാവു കളിക്കുന്ന വീഡിയോ തരംഗമായിക്കഴിഞ്ഞു. റാവു ഇപ്പോള്‍ കളിക്കുന്നത് അവരുടെ സമപ്രായക്കാരോട് എന്നും കരുതരുത്. 69-ാം വയസ്സില്‍ അവര്‍ എതിരുടുന്നത് അവരുടെ പകുതി പ്രായം പോലും ഇല്ലാത്ത ചെറുപ്പക്കാരെ.എന്നിട്ടും റാവുവിന്റെ സ്മാഷ് തടുക്കാന്‍ ചെറുപ്പക്കാര്‍ വിയര്‍ക്കുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: