ഐ ഫോണ്‍ ‘X’ന്റെ ദൃശ്യം മകള്‍ പോസ്റ്റ് ചെയ്തു; അച്ഛനെ ആപ്പിള്‍ പിരിച്ചുവിട്ടു

 

പുറത്തിറങ്ങാനിരിക്കുന്ന ആപ്പിള്‍ ഐ ഫോണ്‍ ടെന്നിന്റെ ചിത്രം എടുത്ത് മകള്‍ യൂട്യൂബിലില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് പുലിവാലു പിടിച്ചിരിക്കുകയാണ് അച്ഛന്‍. ദൃശ്യം വൈറലായതോടെ ഇയാളെ ആപ്പില്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരിക്കുകയാണ്. മിനുട്ടുകള്‍ നീണ്ട സെല്‍ഫി വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു

അമേലിയ പിറ്റേഴ്‌സണ്‍ എന്ന പെണ്‍കുട്ടിയാണ് അപ്പിള്‍ ‘X’ന്റെ വീഡിയോ എടുത്ത് യൂട്യൂബിലൂടെ പുറത്തുവിട്ടത്. ആപ്പിള്‍ ക്യാമ്പസിലേക്കുള്ള യാത്രയാണ് അമേലിയ ഇതില്‍ റെക്കോര്‍ഡ് ചെയ്തത്. യൂട്യൂബില്‍ ഇട്ട വീഡിയോ ഉടന്‍ തന്നെ നീക്കം ചെയ്തുവെങ്കിലും ഇതിനിടയ്ക്ക് നിരവധിപേര്‍ ഇത് കണ്ടിരുന്നു.

താന്‍ ദ്യശ്യങ്ങള്‍ അപ്പ്ലോഡ് ചെയ്തതിന്റെ പേരില്‍ അച്ഛന് ജോലി നഷ്ടമായി എന്ന കാര്യം അമേലിയ തന്നെയാണ് വീഡിയോയെടുത്ത് യൂട്യൂബില്‍ ഇട്ടത്. എന്നാല്‍ ഇയാളെ പുറത്താക്കിയതിനെക്കുറിച്ച് ഔദ്യോഗികമായ രേഖകളൊന്നും ആപ്പിള്‍ പുറത്തുവിട്ടിട്ടില്ല. കമ്പനിയിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന പ്രത്യേക ക്യൂആര്‍ കോഡുള്ള ഫോണിലൂടെയുള്ള ദൃശ്യങ്ങളാണ് പെണ്‍കുട്ടി എടുത്ത് പുറത്തുവിട്ടത്.

https://youtu.be/RBeD8E2xxck

ഡികെ

 

Share this news

Leave a Reply

%d bloggers like this: