നോട്ട് നിരോധനം ഒന്നാം വര്‍ഷത്തിലേക്ക്; എണ്ണിത്തീരാതെ ആര്‍ബിഐ

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം എത്തിയിട്ടും തിരിച്ചെത്തിയ നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കി ആര്‍ബിഐ. നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ ഇതുവരെയും എണ്ണിക്കഴിഞ്ഞിട്ടില്ല. വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

തിരിച്ചെത്തിയതില്‍ 10.91 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ഇതുവരെയും എണ്ണിത്തീര്‍ന്നത്. ഇപ്പോഴും നോട്ടുകളുടെ കണക്കെടുത്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ എപ്പോഴാണ് എണ്ണിത്തീരുക എന്നുപറയാന്‍ സാധിക്കില്ല. നോട്ടുകള്‍ സൂക്ഷ്മ പരിശോധനയിലൂടെ കടന്നുപോകുകയാണെന്നും ചോദ്യത്തിന് മറുപടിയായി ആര്‍ബിഐ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനായിരുന്നു രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്. നേരത്തെ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലും തിരിച്ചെത്തിയ നോട്ടുകളുടെ കണക്കെടുപ്പ് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. കള്ളപ്പണ വിരുദ്ധ ദിനമായി നവംബര്‍ എട്ട് ആചരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുമ്പോള്‍, പ്രതിഷേധ സൂചകമായി അന്നേദിവസം കരിദിനം ആചരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: