പി.ആര്‍.എസ്.ഐ പേയ്മെന്റ് നടത്തുന്നവരാണോ? ഒപ്റ്റിക്കല്‍ ഡെന്റല്‍ സേവനങ്ങള്‍ സൗജന്യമായി ലഭിക്കും.

ഡബ്ലിന്‍: പി.ആര്‍.എസ്.ഐ (പബ്ലിക് റിലേറ്റഡ് സോഷ്യല്‍ ഇന്‍ഷുറന്‍സ്) കൃത്യമായി അടക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാകും. ഈ പദ്ധതിയനുസരിച്ച് ഗുണഭോക്താക്കള്‍ക്ക് നേത്ര-ദന്ത പരിശോധനകള്‍ തീര്‍ത്തും സൗജന്യമായിരിക്കും. കണ്ണിന് കാഴ്ച കുറഞ്ഞവര്‍ക്ക് തിമിര ശാസ്ത്രക്രീയയും സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണിത്.

കണ്ണടകള്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി ലഭിക്കും. പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യപ്പെടുന്ന കണ്ണടകളില്‍ തൃപ്തരല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപെട്ടവ സ്വന്തമാക്കാന്‍ 25 ശതമാനം ഫീ നല്‍കിയാല്‍ മതിയാകും. ഒപ്റ്റിക്കല്‍ സേവനങ്ങള്‍ക്കൊപ്പം ദന്ത പരിശോധനയും ചികിത്സയും സൗജന്യമായിരിക്കും. ദന്ത ചികിത്സാ കേന്ദ്രങ്ങളില്‍ നല്‍കേണ്ട 42 യൂറോ ഇതിലൂടെ ലഭിക്കാന്‍ കഴിയും. അത്യാവശ്യമല്ലാത്ത ദന്ത സേവനങ്ങളാണ് ആവശ്യപ്പെടുന്നതെങ്കില്‍ 15 യൂറോ ഫീ നല്‍കേണ്ടി വരും. പല്ല് പറിച്ചെടുക്കല്‍, ക്‌ളീനിങ്, റൂട്ട് കനാല്‍, തുടങ്ങിയ സേവനങ്ങളൂം സൗജന്യമായിരിക്കും.

2018 ആവുന്നതോടെ നടപ്പില്‍ വരുന്ന പദ്ധതിക്ക് 70 മില്യണ്‍ യൂറോ ചെലവ് പ്രതീക്ഷിക്കപ്പെടുന്നതായി സാമൂഹ്യ സുരക്ഷാ മന്ത്രി റെജിനാ ധോഹോര്‍ത്തി വ്യക്തമാക്കി. നിലവില്‍ 2.5 മില്യണ്‍ ആളുകള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും. പി.ആര്‍.എസ്.ഐ നല്‍കുന്ന 4,50,000 സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: