വേണുഗീതം ഡബ്ലിനില്‍..ഇനി രണ്ട് ദിവസം മാത്രം

ഇന്ത്യന്‍ ഫാമിലി ക്ലബ് ഒരുക്കുന്ന കലാസഡ്യ സീസണ്‍ 3 വെള്ളിയാഴ്ച നവംബര്‍ 3 വൈകിട്ട് 4.30ന് പിബിള്‍സ് ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ അരങ്ങേറും.പ്രശസ്ത ഗായകന്‍ ജി.വേണുഗോപാലും യുവ ഗായിക അഖില ആനന്ദും നയിക്കുന്ന സംഗീതനിശയും, സാബു തിരുവല്ലയുടെ ഹാസ്യകലാപ്രകടനവും,ശ്രീ ശിവ അക്കാദമി ഒരുക്കുന്ന നൃത്തവും കലാസഡ്യക്ക് മിഴിവേകും .

IFC വോയ്‌സ് ഓഫ് അയര്‍ലന്‍ഡ് Talent Hunt ഓഡിഷനില്‍ നവംബര്‍ 2 വൈകിട്ട് 4 മണിക്ക് ബ്ലാഞ്ചസ്ടൗണ്‍ Crown Plaza Hotel ല്‍ ജി.വേണുഗോപാല്‍ വിധി കര്‍ത്താവാകും. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഗായകര്‍ക്ക് കലാസന്ധ്യയില്‍ വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ ഗാനാലാപനത്തിനുള്ള അവസരവും ലഭിക്കും.അയര്‍ലണ്ടിലെ എല്ലാ കലാസ്‌നേഹികളേയും സഹകരണം കലാസഡ്യയിലേക്കു സ്വാഗതം ചെയ്യുന്നതായി IFC President ജിബു ജോണ്‍ അറിയിച്ചു.

 

Share this news

Leave a Reply

%d bloggers like this: