ജ്ഞാനപീഠം പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്

 

സാഹത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് രാജ്യം നല്‍കുന്ന ജ്ഞാനപീഠം പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഓരോവര്‍ഷവും കേന്ദ്രസര്‍ക്കാര്‍ സമ്മാനിക്കുന്നതാണ് ജ്ഞാനപീഠം പുരസ്‌കാരം.

സിന്ദഗിനാമ എന്ന നോവലിന് 1980 -ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കൃഷ്ണ സോബ്തി നേടിയിരുന്നു. 1996 -ല്‍ സാഹിത്യ അക്കാഡമി ഫെലോഷിപ്പും കൃഷ്ണ സോബ്തിയെ തേടിയെത്തിയിരുന്നു. 2010-ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കിയെങ്കിലും അവര്‍ നിരസിക്കുകയായിരുന്നു.

പാക്ക് പഞ്ചാബ് പ്രവശ്യയിലെ ഗുജ്‌റാത്തില്‍ 1925 ഫെബ്രുവരി 18-നാണ് കൃഷ്ണ സോബ്തി ജനിച്ചത്. ദില്ലി, ഷിംല, ലാഹോര്‍ എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ലാഹോറില്‍ പഠനം നടത്തുന്നതിനിടെയാണ് രാജ്യം വിഭജിക്കപ്പെടുന്നത്. തുടര്‍ന്ന് ഇന്ത്യയിലേക്ക് എത്തുകയായിരുന്നു.

ഡോഗ്രി എഴുത്തുകാരന്‍ ശിവ്‌നാഥാണ് 92 വയസുകാരിയായ കൃഷ്ണ സോബ്തിയുടെ ഭര്‍ത്താവ്. തന്റെ എഴുപതാം വയസിലാണ് കൃഷ്ണ, ശിവ്‌നാഥിനെ വിവാഹം ചെയ്തത്. നിലവില്‍ ദില്ലിയിലാണ് കൃഷ്ണ സോബ്തിയുടെ താമസം.

ഡികെ

 

Share this news

Leave a Reply

%d bloggers like this: