ചരിത്രത്തിലാദ്യമായി ഒരു ക്രൈസ്തവ സഭാധ്യക്ഷന്‍ സൗദിയിലേക്ക്

 

ചരിത്രത്തിലാദ്യമായി ഒരു ക്രൈസ്തവ സഭാ തലവന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദി അറേബ്യയില്‍ എത്തും. ലെബനനിലെ കത്തോലിക്ക സഭയുടെ പാത്രിയാര്‍ക്കീസ് തലവന്‍ കര്‍ദിനാള്‍ ബിഷാറ അല്‍ റായി ആണ് സൗദി സര്‍ക്കാരില്‍ നിന്നുള്ള ഔദ്യോഗിക ക്ഷണം സ്വീകരിച്ച് സൗദിയിലെത്തുന്നത്.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെയും കിരീടാവകാശി മുഹമ്മദ് സല്‍മാനെയും ഇദ്ദേഹം സന്ദര്‍ശിക്കും. വരുന്ന ആഴ്ചകളിലായിരിക്കും ഇവരുടെ സന്ദര്‍ശനമെന്നാണ് അറിയുന്നത്. സൗദി സന്ദര്‍ശിക്കുന്ന ആദ്യ ക്രൈസ്തവ മേലധ്യക്ഷനാണ് അല്‍റായി. പോപ്പിനെ തിരഞ്ഞെടുക്കുന്ന കര്‍ദിനാള്‍ സംഘത്തിലെ ഏക അറബ് വൈദികനാണ് അദ്ദേഹം. മതങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ ഉജ്വല സന്ദേശമായിരിക്കും കര്‍ദിനാള്‍ അല്‍റായിയുടെ സൗദി സന്ദര്‍ശനം. അതിനെ തുടര്‍ന്ന് മതങ്ങള്‍ക്കിടയിലെ കൂടുതല്‍ തുറന്ന സമീപനങ്ങളും സമ്പര്‍ക്കങ്ങളും ലക്ഷ്യമാക്കി കൂടുതല്‍ കാല്‍വയ്പ്പുകള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഭീകരതയെയും ഇസ്ലാമിനെയും വേര്‍തിരിച്ചു മനസിലാക്കണമെന്ന് കര്‍ദിനാള്‍ അല്‍റായി അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പറഞ്ഞിരുന്നു. മതങ്ങള്‍ തമ്മില്‍ സമാധാന പൂര്‍ണമായ സഹവര്‍ത്തിത്വത്തിന്റെ പുതിയ ഭാഷ രൂപപ്പെടണമെന്നും അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടിരുന്നു.

 

 

 

Share this news

Leave a Reply

%d bloggers like this: