IFC വോയ്‌സ് ഓഫ് അയര്‍ലണ്ട് ടാലന്റ് ഹണ്ടില്‍ ഗ്രേസ് മരിയ ജോസ്, എവ്‌ലിന്‍ വിന്‍സെന്റ് ജേതാക്കള്‍

ഡബ്ലിന്‍ :ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ ഇന്ത്യന്‍ ഫാമിലി ക്ലബ്ബ് കലാസന്ധ്യ സീസണ്‍ 3 യോടനുമബന്ധിച്ച് നടത്തിയ IFC വോയ്‌സ് ഓഫ് അയര്‍ലണ്ട് ടാലന്റ് ഹണ്ടില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഗ്രേസ് മരിയ ജോസും സീനിയര്‍ വിഭാഗത്തില്‍ എവ്‌ലിന്‍ വിന്‍സെന്റും ജേതാക്കളായി. പ്രമുഖ ഗായകന്‍ ജി വേണുഗോപാലിന്റെ സാന്നിധ്യത്തില്‍ ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ ക്രൗണ്‍പ്ലാസയിലാണ് മത്സരത്തിന്റെ ഓഡിഷന്‍ നടത്തിയത്. ഓഡിഷനില്‍ നിന്നും ഇരു വിഭാഗത്തിലുമായി 3 പേരെ വീതം തിരഞ്ഞെടുക്കുകയും ഗ്രാന്‍ഡ് ഫൈനല്‍ കലാസന്ധ്യ ദിനത്തിലുമാണ് നടത്തിയത്.

ജൂനിയര്‍ വിഭാഗത്തില്‍ വിജയിയായ ഗ്രേസ് മരിയ ജോസ് മംഗള സ്‌കൂള്‍ ഓഫ് കര്‍ണാടിക് മ്യൂസിക്കിലെ വിദ്യാര്‍ത്ഥിയാണ്. അയര്‍ലണ്ടിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍, മൈന്‍ഡ്, ലൂക്കന്‍ മലയാളി ക്ലബ്ബ് തുടങ്ങി നിരവധി സംഘടനകള്‍ നടത്തിയ മത്സരത്തില്‍ 5 ഒന്നാം സമ്മാനവും ( solo song, folk song, Malayalam kavitha parayanam, English elocution, and Keyboard.), 5 രണ്ടാം സമ്മാനവും ( Cinematic dance , folk dance, colouring, group song and national anthem) ഈ 8 വയസുകാരി മിടുക്കി കരസ്ഥമാക്കിയിട്ടുണ്ട്. ലൂക്കനിലെ ബെന്നി ജോസിന്റെയും വിന്‍സി ജോസിന്റെയും മകളാണ് ഗ്രേസ് മരിയ ജോസ്.

https://www.youtube.com/watch?time_continue=87&v=ncx-qRxcjPQ

Share this news

Leave a Reply

%d bloggers like this: