ഡബ്ലിന്‍ ടൗസണ്‍ സ്ട്രീറ്റിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് സ്ഥിരമായി പ്രവേശനമുണ്ടാവില്ല

ഡബ്ലിന്‍: പുതിയ ലുവാസ് പാത വന്നതോടെ ഡബ്ലിന്‍ ടൗസണ്‍ സ്ട്രീറ്റിലേക്ക് സ്വകാര്യ കാറുകള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. ടൗസണ്‍ സ്ട്രീറ്റിലൂടെ ട്രാമുകള്‍ മാത്രമായിരിക്കും ഗതാഗതത്തിന് ഉപയോഗിക്കുന്നത്. ട്രാമുകള്‍ക്ക് പുറമെ ചില ബസ് റൂട്ടുകളും ഈ റൂട്ടില്‍ അനുവധിക്കപെടും.

കാല്‍നടയാത്രക്കാര്‍ക്ക് ഈ മാറ്റം ബാധകമായിരിക്കില്ല. മോളുസ്സ്വാര്‍ത്ത് സ്ട്രീറ്റില്‍ നിന്നും ഡ്യൂക്ക് സ്ട്രീറ്റിലേക്ക് രണ്ടു തരം ഗതാഗത പാതയിലൂടെയാണ് യാത്രാ സൗകര്യങ്ങള്‍ ഉള്ളത്. വടക്കേ അറ്റത്ത് അതായത് ട്രിനിറ്റി കോളേജ് റൂട്ടില്‍ ബസുകളും, ട്രാമുകളും മാത്രം അനുവദിക്കും. മറ്റ് വാഹനങ്ങള്‍ വലത്തോട്ട് തിരിഞ്ഞ് മോളുസ്സ്വാര്‍ത്ത് സ്ട്രീറ്റില്‍ നിന്നും പുറത്തേക്ക് പോകണമെന്നാണ് നിര്‍ദ്ദേശം.

തെക്ക് ഭാഗത്തും ട്രാമുകള്‍ക്ക് മാത്രമാണ് യാത്ര അനുമതി നല്‍കിയിരിക്കുന്നത്. ഡ്യൂക്ക് സ്ട്രീറ്റിനും, ടൗസണ്‍ ലെയ്നില്‍ നിന്നും ഇടക്ക് സഞ്ചരിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ ഇടത്തോട്ട് തിരിഞ്ഞ് മോളുസ്സ്വാര്‍ത്ത് സ്ട്രീറ്റില്‍ നിന്നും പുറത്തേക്ക് യാത്ര ചെയ്യേണ്ടി വരും.

കഴിഞ്ഞ മാസം ടൗസണ്‍ സ്ട്രീറ്റിലെ അവസാന ഭാഗത്ത് വലത്തോട്ടുള്ള തിരിവ് അടച്ചത് ഡബ്ലിന്‍ ബസ് റൂട്ടിനെ ബാധിച്ചതായി പരാതി ഉയര്‍ന്നിരുന്നു. സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചത് ടൗസോണില്‍ വന്‍ ഗതാഗതക്കുരുക്കിന് കാരണമാകുമെന്ന് കരുതപ്പെടുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: