ഡോണിഗലിലെ ഇന്ത്യന്‍ റെസ്റ്റോറന്റ് അടച്ചു പൂട്ടാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിറക്കി.

ഡബ്ലിന്‍ : ഡോണിഗലില്‍ ഇന്ത്യന്‍ റെസ്റ്റോറെന്റിന് പൂട്ട് വീണു. വൃത്തിഹീനമായി കാണപ്പെട്ട ഹോട്ടലില്‍ അടുക്കളയോട് ചേര്‍ന്ന ഭാഗത്ത് മനുഷ്യ വിസര്‍ജ്യം
കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടച്ചു പൂട്ടാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിറക്കിയത് . തൊട്ടടുത്ത മാന്‍ഹോള്‍ മാലിന്യം അടുക്കള ഭാഗത്ത്
നിക്ഷേപിക്കപെട്ടതായും പരിശോധനയില്‍ കണ്ടെത്തി.

ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിച്ചു വെയ്ക്കുന്ന സ്റ്റോര്‍ റൂമുകളില്‍ എലിശല്യം രൂക്ഷമായിരുന്നതായും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പൊതുജന ആരോഗ്യത്തിന് ഹാനികരമായ രീതിയില്‍ വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയതിനാല്‍ ഹോട്ടലിനെതിരെ നിയമനടപടികളും ഉണ്ടാകും. കോര്‍ക്കിയിലും സമാന രീതിയില്‍ ചൈനീസ് റെസ്റ്റോറന്റ് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കി .പരിശോധനക്കിടെ ഹോട്ടലില്‍ നിന്നും എലികളെ കണ്ടെത്തിയിരുന്നു .നോട്ടീസ് നല്‍കിയ ഹോട്ടലുകളില്‍ ടോയ്ലെറ്റുകളും, വാഷ്ബേസിനുകളും ശുചിത്വമില്ലെന്ന് കണ്ടെത്തി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: