ദിലീപ് ഡി.ജി.പി ബെഹ്‌റയെ നിരവധി തവണ ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ പുറത്ത്

 

നടിയെ ആക്രമിച്ച കേസില് അറസ്റ്റിലാകും മുമ്പ് നടന്‍ ദിലീപ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ നിരവധി തവണ ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ പുറത്ത്. കഴിഞ്ഞമാസം ആഭ്യന്തര സെക്രട്ടറിക്കയച്ച കത്തില്‍ തന്നെ കേസില്‍ കുടുക്കാന്‍ ഡി.ജി.പിയും എ.ഡി.ജി.പി ബി. സന്ധ്യയും അന്വേഷണസംഘത്തിലെ ചിലരും ശ്രമിച്ചുവെന്ന് ദിലീപ് പരാതിപ്പെട്ടിരുന്നു.

തനിക്ക് ഭീഷണിയുണ്ടെന്നും തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്നും നേരത്തേതന്നെ ഡി.ജി.പിയെ അറിയിച്ചിരുന്നുവെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. അന്വേഷണസംഘം ചൂണ്ടിക്കാട്ടിയതുപോലെ ഇരുപതുദിവസം വൈകിയല്ല, ജയിലില്‍നിന്ന് പള്‍സര് സുനിയുടെ ഭീഷണി ഫോണ്‍ വിളികള് വന്നതിന് തൊട്ടുപിന്നാലെതന്നെ ഡി.ജി.പിയുടെ ഫോണിലേക്ക് ദിലീപ് വിളിച്ചിരുന്നുെവന്നാണ് ഫോണ്‍ കോള്‍ വിശദാംശങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.

ദിലീപിനെതിരെ 20 തെളിവുകള്‍ നിരത്തിയുള്ള സുദീര്‍ഘമായ റിമാന്റ് റിപ്പോര്‍ട്ടാണ് അറസ്റ്റിന് തൊട്ടുപിന്നാലെ അന്വേഷണസംഘം കോടതിയില്‍ നല്‍കിയിരുന്നത്. ഇതില് പ്രധാനപ്പെട്ടതായിരുന്നു ദിലീപ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് നല്‍കിയ പരാതിയെക്കുറിച്ച് പറയുന്ന കാര്യം. നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി ജയിലില്‍നിന്ന് നാദിര്‍ഷയെയും അപ്പുണ്ണിയെയും ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ട കാര്യം അവര്‍ ദിലീപിനെ അറിയിക്കുന്നു. ഇതിന് ഏകദേശം 20 ദിവസങ്ങള്‍ക്കുശേഷം മാത്രമാണ് ദിലീപ് ഒന്നാം പ്രതി സുനില്‍ കുമാറിനെതിരെ പരാതി നല്‍കിയത്. ഈ കാലയളവില്‍ മറ്റ് പ്രതികളും സാക്ഷികളും മുഖേന പ്രശ്‌നം ഒത്തുതീര്‍ക്കുന്നതിന് ശ്രമം നടത്തുകയായിരുന്നുവെന്നുമാണ് റിമാന്റ് റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞിരുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: