പാര്‍ട്ടി ഉടന്‍; ഇടതും വലതും ആകില്ലെന്ന് 63ാം ജന്മദിനത്തില്‍ കമലിന്റെ പ്രഖ്യാപനം

 

പാര്‍ട്ടി രൂപവത്കരണത്തിന് അണിയറയില്‍ ഒരുക്കം പുരോഗമിക്കുകയാണെന്നും വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നും നടന്‍ കമല്‍ഹാസന്‍. രാഷ്ട്രീയത്തില്‍ തെന്റ സ്ഥാനം ഇടത്തോ വലത്തോ ആകില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ തേടി തമിഴ്നാട്ടില്‍ മൂന്നു മാസത്തെ പര്യടനം നടത്തുമെന്നും 63ാം ജന്മദിനത്തില്‍ കമല്‍ പ്രഖ്യാപിച്ചു. ‘തേടി തേര്‍ പോംവാ’ എന്ന പര്യടനത്തിന്റെ ഭാഗമായി 50 െപാതുയോഗങ്ങള്‍ സംഘടിപ്പിക്കും. തമിഴ്നാടിനെ നന്മയുടെ ദേശമാക്കുമെന്നും കമല്‍ വാഗ്ദാനം ചെയ്തു. ജനങ്ങള്‍ക്ക് അഴിമതിയെക്കുറിച്ച് വിവരം നല്‍കാന്‍ ‘മയ്യം വിസില്‍’ എന്ന ആപ് ജനുവരിയില്‍ നിലവില്‍വരും.

തന്റെ ആരാധകരെ മുമ്പ് കളിയാക്കി വിളിച്ചിരുന്ന ‘വിസില്‍ കൂട്ട’മെന്ന് അര്‍ഥംവരുന്ന േപരാണ് മൊബൈല്‍ ആപ്പിന് കമല്‍ നല്‍കിയത്. ഗര്‍ഭസ്ഥശിശുവിന്റെ അവസ്ഥയിലാണ് പാര്‍ട്ടി. അതിനാല്‍ പേര് പറയാനാകില്ല. താനിപ്പോഴും ഒരു രാഷ്ട്രീയക്കാരനാണ്. അഴിമതിയാണ് തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണുന്നു. അക്രമം ഏത് മതത്തിന്റെ പേരിലാണെങ്കിലും അംഗീകരിക്കാനാവില്ല.

മുത്തശ്ശിയും അച്ഛനും ചേട്ടനുമെല്ലാം ഹിന്ദുമത വിശ്വാസികളാണ്. താന്‍ അതില്‍നിന്ന് വിട്ടുവന്നയാളാണ്. ലോകത്ത് എത്ര ഹിന്ദുക്കളുണ്ട് എന്നതല്ല, തന്റെ വീട്ടില്‍ എത്ര ഹിന്ദുക്കളുണ്ട് എന്നതാണ് പ്രശ്നം. അവരെ വേദനിപ്പിക്കാന്‍ തയാറല്ല; ഹിന്ദുമതത്തില്‍ തീവ്രവാദം യാഥാര്‍ഥ്യമാണെന്ന പരാമര്‍ശത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങളെ മാധ്യമങ്ങള്‍ തെറ്റായി വിലയിരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെന്നൈ തിരുവട്ടിയൂരില്‍ കമല്‍ഹാസന്‍ വെല്‍െഫയര്‍ അസോസിയേഷന്‍ മഴക്കെടുതിക്കിരയായവര്‍ക്ക് സംഘടിപ്പിച്ച ചികിത്സ ക്യാമ്പ് തുടങ്ങിയശേഷമാണ് കമല്‍ നിലപാട് പ്രഖ്യാപിക്കാനെത്തിയത്.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: