കൂടിയ രക്തസമ്മര്‍ദം 140 നിന്ന് 130 mm /hg ആയി കുറച്ച് യുഎസ്

 

രക്തസമ്മര്‍ദത്തിന്റെ നിരക്ക് 130/80 ആക്കി താഴ്ത്തി യു.എസിലെ ആരോഗ്യസംഘടനകള്‍ മാര്‍ഗരേഖ പുറത്തിറക്കി. നിരക്ക് 140/90 ആയിരുന്നു ഇതുവരെ. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും കോളജ് ഓഫ് കാര്‍ഡിയോളജിയും ആണ് പുതിയ മാറ്റംവരുത്തിയത്.

നേരേത്തയുള്ള നിര്‍വചനമനുസരിച്ച് യു.എസിലെ കൗമാരപ്രായക്കാരില്‍ 32 ശതമാനത്തിനായിരുന്നു ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്നത്. പുതിയ മാനദണ്ഡമനുസരിച്ച് ഇത് 46 ശതമാനം ആയി ഉയരും. രക്തസമ്മര്‍ദം ശരിയായ രീതിയില്‍ പരിശോധിക്കുന്ന സംവിധാനങ്ങളുടെ ആവശ്യകതയിലേക്ക് കൂടിയാണ് പുതിയ മാര്‍ഗരേഖ വിരല്‍ചൂണ്ടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

രക്തം ശക്തമായി വെളിയിലേക്ക് പമ്പ് ചെയ്യപെടുമ്പോള് രക്ത കുഴലിനുള്ളില് അനുഭവപെടുന്ന സമ്മ്ര്‍ദം ആണ് സിസ്‌ടോലിക് bp . ഇത് സാധാരണ 120 mm /hg ആണ്. രക്തം വീണ്ടും ഹൃദയത്തിലേക്ക് പോകുമ്പോള് രക്തക്കുഴലുകള് ചുരുങ്ങുന്നു അപ്പോള് അവിടുത്തെ സമ്മര്ദം ആണ് diastolic bp ഇത് സാധാരണ 80 mm /hg ആണ്. ഇങ്ങിനെ 120 / 80 mm /hg എന്ന നിലയാണ് സാധാരണ രക്ത സമ്മര്‍ദം.

ഈ ലെവലില് കൂടുതല്‍ ആയാല്‍ അതിനെ ഹൈ ബ്ലഡ് പ്രഷര്‍ എന്ന് പറയുന്നു. മുന്‍പ് 140 / 90 mm /hg വരെ ആയാല്‍ അതത്ര അപകടമല്ല എന്ന നിലയിലാണ് കണക്കാക്കിയിരുന്നത്. ഈ നിലയെ ഹൈ നോര്‍്മല്‍ എന്ന് പറയുന്നു. ഈ ഹൈ നോര്‍മലിന്റെ അളവാണ് 130/80 എന്ന തോതില്‍ കുറച്ചിരിക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: