അയര്‍ലണ്ടില്‍ ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യത

ഡബ്ലിന്‍: താപനിലയില്‍ ഉണ്ടായ വര്‍ദ്ധനവ് കാലാവസ്ഥയില്‍ മാറ്റം വരുത്തി. താപനില 14 ഡിഗ്രിയില്‍ എത്തിയതോടെ ശൈത്യത്തിന് ചെറിയൊരു അയവ് സംഭവിച്ചിരുന്നു. ഇന്നും നാളെയും രാജ്യത്ത് മഴക്ക് സാധ്യത ഉണ്ടെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഴക്ക് ഒപ്പം വേഗത കുറഞ്ഞ തണുത്ത കാറ്റ് താപനില വീണ്ടും താഴ്ത്തിയേക്കും എന്ന ആശങ്കയും മെറ്റ് ഏറാന്‍ അറിയിക്കുന്നു.

രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ ചാറ്റല്‍ മഴ ആരംഭിച്ചു. തെക്ക് വടക്കന്‍ പ്രദേശങ്ങളില്‍ ആകാശം മേഘാവൃതമായി. മഴയും മഞ്ഞും സമ്മിശ്രമായ കാലാവസ്ഥയാണ് നിലവിലുള്ളത്. രാത്രികളില്‍ താപനില 5 ഡിഗ്രി വരെ താഴുമെന്ന് മെറ്റ് ഏറാന്‍ കാലാവസ്ഥാ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡികെ

 

Share this news

Leave a Reply

%d bloggers like this: