ലീമെറിക്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് ചൂടപ്പം പോലെ വിറ്റഴിഞ്ഞത് അഞ്ച് മില്യണ്‍ യൂറോ വിലമതിക്കുന്ന വീടുകള്‍

 

ലീമെറിക്; ലീമെറിക്കിലെ ടെംപിള്‍ വില്ലയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച വിറ്റഴിഞ്ഞത് അഞ്ച് മില്യണ്‍ യൂറോ വിലവരുന്ന വീടുകള്‍. അഞ്ഞൂറില്‍ കൂടുതല്‍ ആളുകളാണ് വീട് ബുക്കിങ്ങിനായി എത്തിച്ചേര്‍ന്നത്. ബുക്കിങ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ആളുകള്‍ ക്യൂ നില്‍ക്കുകയായിരുന്നു. നാല് കിടപ്പ്മുറികളുള്ള സെമിഡിറ്റാച്ഡ് വസ്തുവിന് 325000 യൂറോയും അഞ്ച് ബെഡ്റൂമുകള്‍ ഉള്ള വീടുകള്‍ക്ക് 369500 യൂറോ വീതമായിരുന്നു വില നിലവാരം.

മനോഹരമായ പൂന്തോട്ടങ്ങള്‍ ഉള്‍പ്പെടുന്ന വീടുകള്‍ക്ക് 2000 യൂറോ ആധിക പേയ്മെന്റ് നടത്തണമെന്നാണ് നിബന്ധന. Tomcrosse-Gvm ഗ്രൂപ്പുകള്‍ സംയുകതമായി നടത്തിയ ഭവന വില്പനയിലാണ് പ്രതീക്ഷിച്ചതിലും ആളുകള്‍ വന്നെത്തിയത്. 2019 ഓടെ കൂടുതല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ വില്പനയ്ക്ക് എത്തുമെന്ന് ഇതേ ഏജന്‍സികള്‍ അറിയിച്ചു. 25 വീടുകളാണ് കഴിഞ്ഞ ദിവസം ഒരു മണിക്കൂറിനുള്ളില്‍ വിറ്റഴിഞ്ഞത്. ഡബ്ലിനില്‍ വീട് വില വര്‍ധിച്ചതോടെ കോര്‍ക്ക് ലീമെറിക്ക് ഗാല്‍വേ നഗരങ്ങളില്‍ വീട് വാങ്ങാനെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. 2015 ന് ശേഷം മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാരും ലക്ഷ്യം വയ്ക്കുന്നത് ഡബ്ലിന് പുറത്തേക്കുള്ള താമസ സൗകര്യങ്ങളാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: