ബേബി ഫുഡില്‍ മധുരത്തിന്റെ അളവ് കുറച്ച് കെല്ലോഗ്

ഡബ്ലിന്‍: കുട്ടികള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന ആഹാരപദാര്‍ത്ഥത്തില്‍ നിന്നും മധുരത്തിന്റെ അളവ് കുറക്കാന്‍ ഒരുങ്ങി കെല്ലോഗ്. കൊക്കോ പോപ്‌സ്, റൈസ് ക്രിസ്പീസ് എന്നിവയില്‍ നിന്നും മധുരത്തിന്റെ അളവ് 30 ശതമാനം വരെ കുറയ്ക്കുമെന്ന് കമ്പനി വ്യക്തമാക്കി. 100 ഗ്രാം കൊക്കോ പോപ്സില്‍ നിന്നും മധുരത്തിന്റെ അളവ് 30 ശതമാനത്തില്‍ നിന്നും 17 ശതമായി കുറയ്ക്കും. കേല്ലോഗ്ഗിന്റെ ഉല്‍പ്പന്നങ്ങളില്‍ കൃത്രിമ പ്രിസര്‍വേറ്റിവുകള്‍ പൂര്‍ണമായും ഒഴിവാക്കപ്പെടും.

മധുരത്തിന് പുറമെ ബേബി ഫുഡില്‍ നിന്നും ഉപ്പിന്റെ അളവും കുറച്ചുകൊണ്ടുവരും. കുട്ടികളിലെ അമിത വണ്ണം കുറക്കാന്‍ രാജ്യത്തെ ഭക്ഷണ നിര്‍മ്മാണ കമ്പനികള്‍ ആഹാരപദാര്‍ത്ഥങ്ങളില്‍ നിന്നും മധുരത്തിന്റെ അളവ് പരമാവധി കുറക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ ബഡ്ജറ്റില്‍ മധുര പാനീയങ്ങളില്‍ നികുതി ഏര്‍പ്പെടുത്തുന്ന സംവിധാനവും അയര്‍ലന്‍ഡ് ഏര്‍പ്പെടുത്തിയിരുന്നു. കേല്ലോഗ്ഗിന്റെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ധാന്യപ്പൊടികളില്‍ നിന്നും മധുരത്തിന്റെ അളവ് കുറക്കുന്നത് വില്‍പ്പനയെ ബാധിക്കുമോ എന്ന ആശങ്കയും കമ്പനിക്കുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: