കരോലിന്റെ വരവ് അറിയിച്ച് അയര്‍ലണ്ടില്‍ പരക്കെ മഴയും കാറ്റും

ഡബ്ലിന്‍: പടിഞ്ഞാറന്‍ കൗണ്ടികളില്‍ യെല്ലോ വാര്‍ണിങ് പ്രഖ്യാപിക്കപ്പെട്ട് മണിക്കൂറുകള്‍ക്കകം തന്നെ രാജ്യവ്യാപകമായി കാലാവസ്ഥ പ്രക്ഷുബ്ധം. കാറ്റും മഴയും ശക്തമാക്കുന്നതിന്റെ ലക്ഷണങ്ങള്‍ ഇന്ന് കണ്ടുതുടങ്ങി. തെക്കുഭാഗങ്ങളിലെ ചുരുക്കം ചില സ്ഥലങ്ങളില്‍ ഒഴിച്ച് വ്യാപകമായ കാലാവസ്ഥ മാറ്റമാണ് അയര്‍ലണ്ടില്‍ അനുഭവപ്പെടുന്നത്.

പടിഞ്ഞാറന്‍ കൗണ്ടികളായ ഗാല്‍വേ, മായോ, കെറി, ഡോനിഗല്‍ എന്നീ പ്രദേശങ്ങളില്‍ യെല്ലോ വെതര്‍ വാര്‍ണിംഗിനൊപ്പം വന്‍ ജാഗ്രത നിര്‍ദ്ദേശവും പ്രഖ്യാപിക്കപ്പെട്ടു. അത്ലാന്റിക്കില്‍ നിന്നും വരുന്ന കരോളിന്‍ തീരം തൊടുമ്പോള്‍ വേഗത മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ കൈവരിച്ചേക്കാമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ട്.

24 മണിക്കൂറിനുള്ളില്‍ കാലാവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കുന്നു. ശൈത്യം കടുപ്പമേറിയതിനാല്‍ അടുത്ത ദിവസങ്ങളില്‍ പകല്‍ താപനില 7 ഡിഗ്രിക്ക് താഴെ എത്തിയേക്കും. രാജ്യത്ത് കാറ്റും മഴയും ശക്തമാകുന്നതിനാല്‍ മരങ്ങള്‍ക്കിടയിലൂടെയുള്ള നടത്തം ഒഴിവാക്കുക, മരച്ചുവട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്യാതിരിക്കുക, ബീച്ച് സന്ദര്‍ശനം ഒഴിവാക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ കൈക്കൊള്ളാന്‍ കാലാവസ്ഥാ കേന്ദ്രങ്ങള്‍ നിര്‍ദ്ദേശം നല്‍കുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: