ജറുസലെം ഇസ്രായേലിന്റെ തലസ്ഥാനം; ഒടുവില്‍ ട്രംപ് പ്രഖ്യാപിച്ചു

 

ജറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി യു.എസ് അംഗീകരിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അറബ് രാഷ്ട്രങ്ങളുടെ പ്രതിഷേധങ്ങള്‍ അവഗണിച്ചാണ് ട്രംപിന്റെ പ്രഖ്യാപനം. ഇസ്രായേലിലെ യു.എസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചതായും ട്രംപ് പ്രഖ്യാപിച്ചു. ഇസ്രായേലിന്റെ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിക്കേണ്ട സമയമിതാണെന്ന് താന്‍ തീരുമാനിച്ചതായി ട്രംപ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. അമേരിക്കന്‍ എംബസി മാറ്റത്തിനുള്ള നിര്‍ദേശം വിദേശകാര്യമന്ത്രാലയത്തിന് നല്‍കിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

പാലസ്തീന്‍-ഇസ്രായേല്‍ അതിര്‍ത്തി തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആരുടെയും ഭാഗത്ത് താന്‍ നില്‍ക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം സ്ഥാപിക്കാന്‍ തനിക്ക് സാധ്യമായതൊക്കെ ചെയ്യുമെന്നും ട്രംപ് തന്റെ പ്രഖ്യാപന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. തര്‍ക്ക ഭൂമിയായ ജറുസലേമില്‍ മറ്റ് രാജ്യങ്ങള്‍ക്കൊന്നും നിലവില്‍ നയതന്ത്ര കാര്യാലയങ്ങളില്ല. ഇസ്ലാം, ക്രിസ്ത്യന്‍, ജൂത മതവിശ്വാസികളുടെ വിശുദ്ധ നഗരമാണ് ജറുസലേം. നഗരത്തിന്റെ പദവി സംബന്ധിച്ച് ഇസ്രായേലും പാലസ്തീനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്.

ടെല്‍ അവീവില്‍ നിന്നും ജെറുസലേമിലേക്ക് നയതന്ത്രകാര്യാലയം മാറ്റണമെന്ന് അമേരിക്കയിലെ ഇസ്രായേല്‍ അനുകൂല രാഷ്ട്രീയക്കാര്‍ ദീര്‍ഘകാലമായി സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നു. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ ഇത്തരം ഒരു വാഗ്ദാനം ട്രംപ് നല്‍കുകയും ചെയ്തിരുന്നു.

ട്രംപിന്റെ രാഷ്ട്രീയ അടിത്തറയിലുള്ള ക്രിസ്ത്യാനികള്‍ക്ക് ഹിതകരമായേക്കാവുന്ന തീരുമാനമാണിത്. ജെറുസലേമിനു മേലുള്ള ഇസ്രായേലിന്റെ അവകാശവാദം രാഷ്ട്രീയമായി അംഗീകരിക്കുന്നതിനെ പിന്തുണയ്ക്കുവരാണ് ഇവരില്‍ ഭൂരിപക്ഷവും. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍, ട്രംപ് നിയമിച്ച ഇസ്രായേല്‍ സ്ഥാനപതി ഡേവിഡ് ഫ്രീഡ്മാന്‍ എന്നിവര്‍ ജെറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കുന്നതിനും സ്ഥാനപതി കാര്യാലയം മാറ്റുന്നതിനും കടുത്ത സമ്മര്‍ദം ചെലുത്തിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ട്രംപ്

 

 

 

 

Share this news

Leave a Reply

%d bloggers like this: